ജബോങില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; മിന്ത്രയില്‍ ലയിക്കും മുന്‍പ്‌ 200 തൊഴിലാളികളെ ഒഴിവാക്കും

റീട്ടെയില്‍ വ്യാപാരരംഗത്തെ അതികായനായ വാള്‍മാര്‍ട്ടിന്റെതാണ് ജബോങ്. ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ഓഹരികള്‍ സ്വന്തമാക്കിയ ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് മിന്ത്രയുമായി ആദ്യം ലയിക്കുമെന്നും പിന്നീട് ഫ്‌ളിപ്കാര
ജബോങില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; മിന്ത്രയില്‍ ലയിക്കും മുന്‍പ്‌ 200 തൊഴിലാളികളെ ഒഴിവാക്കും

ഫ്‌ളിപ്കാര്‍ട്ട്‌ മേധാവി ബിന്നി ബന്‍സല്‍ സ്വഭാവ ദൂഷ്യത്തില്‍ കുരുങ്ങി പുറത്തായതിന് പിന്നാലെ ഓണ്‍ലൈന്‍ ഷോപിങ് സൈറ്റായ ജബോങിലും പൊട്ടിത്തെറി. 200 തൊഴിലാളികളെയാണ് ജബോങ് പ്രത്യേകിച്ചൊരു കാരണവും കൂടാതെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. 600 നും 700 നും ഇടയില്‍ തൊഴിലാളികളാണ് നിലവില്‍ ഓണ്‍ലൈന്‍ ഷോപിങ് സൈറ്റായ ജബോങില്‍ ജോലി ചെയ്യുന്നത്. 

ഷോപിങ് സൈറ്റായ മിന്ത്രയുമായുള്ള ജബോങിന്റെ ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെയാണ് പിരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍  പുറത്ത് വന്നത്. കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളെയും ലയത്തിന് ശേഷം ഉള്‍ക്കൊള്ളുക സാധ്യമല്ലെന്ന് മിന്ത്ര വ്യക്തമാക്കിയതോടെയാണ് 200 പേരെ പറഞ്ഞു വിടാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 

 ജബോങ് സൈറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ലെന്നും സൈറ്റിലേക്ക് എത്തുന്ന ട്രാഫിക് മിന്ത്രയിലേക്ക് വഴി തിരിച്ചു വിടുകയാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. 

റീട്ടെയില്‍ വ്യാപാരരംഗത്തെ അതികായനായ വാള്‍മാര്‍ട്ടിന്റെതാണ് ജബോങ്. ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ഓഹരികള്‍ സ്വന്തമാക്കിയ ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് മിന്ത്രയുമായി ആദ്യം ലയിക്കുമെന്നും പിന്നീട് ഫ്‌ളിപ്കാര്‍ട്ടിലേക്ക് ലയിച്ച് ചേര്‍ന്ന് ഒറ്റക്കമ്പനിയായി മാറുമെന്നും വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com