വ്യാജ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് യുവാക്കളല്ലെന്ന് പഠന റിപ്പോര്‍ട്ട്; ഫോര്‍വേഡഡ് സന്ദേശങ്ങളുടെ മനഃശാസ്ത്രം ഇങ്ങനെ..

 തങ്ങള്‍ക്ക് ലഭിച്ച വിവരം മറ്റുള്ളവരോട് എത്രയും വേഗം പങ്കുവയ്ക്കാനുള്ള അതീവ ആഗ്രഹം ഇന്ത്യാക്കാരില്‍ കൂടുതലാണ് എന്നാണ് സര്‍വ്വേ പറയുന്നത്. വിവരം പങ്ക് വയ്ക്കുന്നത് കൊണ്ട് ആരുടെയെങ്കിലും ജീവന്‍ 
വ്യാജ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് യുവാക്കളല്ലെന്ന് പഠന റിപ്പോര്‍ട്ട്; ഫോര്‍വേഡഡ് സന്ദേശങ്ങളുടെ മനഃശാസ്ത്രം ഇങ്ങനെ..


വാട്ട്‌സാപ്പിലൂടെ ഫോര്‍വേഡഡ് മെസേജുകളെത്തുന്ന വേഗം ശ്രദ്ധിച്ചിട്ടുണ്ടോ?  നിമിഷ നേരത്തിനുള്ളിലാണ് സത്യമാണോ, വ്യാജമാണോ എന്ന ആലോചന പോലും ഇല്ലാതെ ഫോര്‍വേഡഡ് സന്ദേശങ്ങള്‍ ഫോണുകളില്‍ നിന്ന് ഫോണുകളിലേക്ക് പറന്ന് കളിക്കുന്നത്. മുപ്പതിലേറെപ്പേരാണ് വ്യാജ വാട്ട്‌സാപ്പ് ഫോര്‍വേഡുകളെ തുടര്‍ന്ന് രാജ്യത്ത് കൊല്ലപ്പെട്ടതെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

ആരാണ് വാട്ട്‌സാപ്പിലൂടെ ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്?

  നഗരങ്ങളിലെയും അര്‍ധ നഗരങ്ങളിലെയും ജനങ്ങളാണ് ഇന്ത്യയില്‍ ഏറ്റവുമധികം വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മറ്റുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തീരെ സജീവമല്ലാത്ത ഇക്കൂട്ടര്‍ ഒഴിവ് സമയങ്ങളിലത്രയും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 മെസേജ് ഫോര്‍വേഡ് ചെയ്യാത്തവരും ഉണ്ടോ?

 ഉണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. പ്രത്യേകിച്ചും 21 നും 28 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ഫോര്‍വേഡഡ് സന്ദേശങ്ങള്‍ ഒരിക്കലും കൈമാറാറില്ല.  വാര്‍ത്തയുടെ ആധികാരികതയെ കുറിച്ച് യാതൊരും ഉറപ്പും ലഭിക്കാത്തിടത്തോളം റിസ്‌ക് എടുക്കാന്‍ വയ്യെന്നാണ് ഇവര്‍ പറയുന്നത്. ഫോര്‍വേഡഡ് സന്ദേശങ്ങള്‍ക്ക് പുറമേ മതപരമായ സന്ദേശങ്ങളും ഈ ഗ്രൂപ്പില്‍ പെട്ട യുവജനങ്ങള്‍ ഒഴിവാക്കാറുണ്ടെന്നും സര്‍വ്വേ പറയുന്നു. ഒരു ശതമമാനം മാത്രമാണ് ഈ പ്രായപരിധിയില്‍ ഉള്ളവരില്‍ ഫോര്‍വേഡ് ചെയ്യുമെന്ന് വെളിപ്പെടുത്തിയത്. പക്ഷേ അതീവ പ്രാധാന്യമുള്ളതാണെന്നും സത്യമാണെന്നും ഉറപ്പ് വരുത്തിയ ശേഷമാണ് ഫോര്‍വേഡ് ചെയ്യുന്നത്. സത്യമാണോ ഫോര്‍വേഡായി എത്തിയ വാര്‍ത്തയും ചി ത്രവും എന്നറിയാന്‍ ഗൂഗിള്‍ ചെയ്ത് നോക്കുന്നവരും കുറവല്ല. 

ഫോര്‍വേഡ് ചെയ്യുന്നവര്‍ ഇവിടെയുണ്ട്...

 30-48 പ്രായപരിധിയിലുള്ളവര്‍ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വാസ്തവം അന്വേഷിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. എങ്കിലും  ആരോടാണ് , എങ്ങനെയാണ് ക്രോസ് ചെക്കിങ് നടത്തുന്നത് എന്ന് നിശ്ചയമില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ ചെക്കിങ് നടക്കാറില്ലെന്നും സര്‍വ്വേ പറയുന്നു. സന്ദേശം അയച്ച ആളെ വിശ്വസിച്ചാണ് പലപ്പോഴും ഫോര്‍വേഡ് ചെയ്യുന്നതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

എന്തുകൊണ്ടാണ് മെസേജുകള്‍ നൊടിയിടയില്‍ പരക്കുന്നത്?

 തങ്ങള്‍ക്ക് ലഭിച്ച വിവരം മറ്റുള്ളവരോട് എത്രയും വേഗം പങ്കുവയ്ക്കാനുള്ള അതീവ ആഗ്രഹം ഇന്ത്യാക്കാരില്‍ കൂടുതലാണ് എന്നാണ് സര്‍വ്വേ പറയുന്നത്. വിവരം പങ്ക് വയ്ക്കുന്നത് കൊണ്ട് ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കുക എന്ന് സദുദ്ദേശത്തില്‍ തുടങ്ങി മതപരമായ വിഷയങ്ങളിലേക്ക് വരെ ഈ രഹസ്യം പരസ്യമാക്കല്‍ തുടരുന്നു. രാജ്യസ്‌നേഹം, ദേശതാത്പര്യം തുടങ്ങിയ വാക്കുകള്‍ ഉള്ള സന്ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെയാണ് ആളുകള്‍ പങ്കുവയ്ക്കുന്നതെന്ന് ബിബിസി കണ്ടെത്തിയിരുന്നു. സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ദേശീയ നിര്‍മ്മാണത്തില്‍ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ് എന്ന മിഥ്യാ ബോധമാണ് ആളുകളില്‍ എത്തുന്നതെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com