160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കണം!; 3000 കിലോമീറ്റര്‍ മതില്‍ പണിയാന്‍ ഒരുങ്ങി റെയില്‍വേ; 2500 കോടി രൂപ ചെലവ് 

160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കണം!; 3000 കിലോമീറ്റര്‍ മതില്‍ പണിയാന്‍ ഒരുങ്ങി റെയില്‍വേ; 2500 കോടി രൂപ ചെലവ് 

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയില്‍പാതയ്ക്ക് സമാന്തരമായി 3000 കിലോമീറ്റര്‍ മതില്‍ പണിയാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയില്‍പാതയ്ക്ക് സമാന്തരമായി 3000 കിലോമീറ്റര്‍ മതില്‍ പണിയാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അമൃതസര്‍ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പണിയുന്നതിനെ കുറിച്ച് റെയില്‍വേ ആലോചിക്കുന്നത്. 2500 കോടി രൂപയുടെ ചെലവാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

രാജ്യമൊട്ടാകെ വീടുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ മതില്‍ പണിയാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. വീടുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരപ്രാന്തങ്ങളിലും അല്ലാത്തതുമായ പ്രദേശങ്ങളില്‍ ട്രാക്കുകള്‍ക്ക് സമാന്തരമായി മതില്‍ പണിയാനാണ് റെയില്‍വേ പരിപാടിയിടുന്നത്. റീ ഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് മതില്‍ പണിയാനാണ് പദ്ധതി. റെയില്‍വേ പാതയ്ക്ക് സമാന്തരമായി 2.7 മീറ്റര്‍ ഉയരത്തില്‍ മതില്‍ പണിയുകയാണ് ലക്ഷ്യം. ഇതിലുടെ ജനങ്ങള്‍ അന്യായമായി ട്രാക്ക് മുറിച്ചുകടക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് റെയില്‍വേ കരുതുന്നു. അമൃതസര്‍ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

ജനങ്ങള്‍ അന്യായമായി ട്രാക്ക് മുറിച്ചു കടക്കുന്നത് തടയുന്നതിനൊടൊപ്പം കന്നുകാലികളുടെ കടന്നുവരവും ഒഴിവാക്കാന്‍ മതില്‍ പണിയുന്നതിലുടെ സാധിക്കുമെന്ന് റെയില്‍വേ കരുതുന്നു. പലപ്പോഴും കന്നുകാലികളും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ട്രാക്കില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവാണ്. ഇതും തടയുക എന്ന ഉദ്ദേശ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ട്രെയിനുകളുടെ സ്പീക്ക് 160 കിലോമീറ്റര്‍ ആയി ഉയര്‍ത്തുന്നതിന് നിശ്ചിത സ്ഥലങ്ങളില്‍ മതില്‍ പണിയണമെന്ന് റെയില്‍വേ സുരക്ഷാ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതും കണക്കിലെടുത്താണ് നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com