'എന്റെ സ്വന്തം വിമാനത്തില്‍ വരും', കണ്ണൂരില്‍  പറന്നിറങ്ങുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേത് 

കണ്ണൂരില്‍ ആദ്യം ഇറങ്ങുന്ന ആഡംബര വിമാനം എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 
'എന്റെ സ്വന്തം വിമാനത്തില്‍ വരും', കണ്ണൂരില്‍  പറന്നിറങ്ങുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേത് 

ണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിനാണ് നാടിന് സമര്‍പ്പിക്കുന്നത്. കണ്ണൂരില്‍ ആദ്യം ഇറങ്ങുന്ന ആഡംബര വിമാനം എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വിമാനത്താവള ഉദ്ഘാടനത്തിന് യൂസഫലി സ്വന്തം വിമാനത്തിലായിരിക്കും കണ്ണൂരില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഡിസംബര്‍ 8നാണ് യൂസഫലി വിമാനത്താവളത്തില്‍ ഇറങ്ങുക. രണ്ടു വര്‍ഷം മുമ്പ് സ്വന്തമാക്കിയ ഗള്‍ഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. 14 മുതല്‍ 19 യാത്രക്കാര്‍ക്കാണ് ഗള്‍ഫ് സ്ട്രീം 550ല്‍ സഞ്ചരിക്കാനാവുക. ഒറ്റ യാത്രയില്‍ 12,501 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാങ്കേതികമികവുളള വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 900 കിലോമീറ്ററാണ്. 12 മണിക്കൂര്‍ വരെ വിമാനത്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ് എം എ യുസഫലി.  13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫിലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com