മോദിസര്‍ക്കാരിന്റെ സമ്മര്‍ദം വിജയിച്ചു; ചെറുകിട ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം 

ധകാര്യമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് യോഗം തീരുമാനിച്ചു
മോദിസര്‍ക്കാരിന്റെ സമ്മര്‍ദം വിജയിച്ചു; ചെറുകിട ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം 

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി റിസര്‍വ് ബാങ്ക്. ധകാര്യമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിന് പുറമേ തളര്‍ച്ച നേരിടുന്ന ചെറുകിട ബിസിനസ്സ് മേഖലയ്ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ചെറുകിട ബിസിനസ്സുകള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കണമെന്നത് കേന്ദ്രസര്‍ക്കാരിന്റെ നീണ്ടക്കാലത്തെ ആവശ്യമാണ്. കൂടാതെ കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്തതും കേന്ദ്രസര്‍ക്കാരിനെ അലട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ധനകാര്യമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം നിരന്തരമായി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണലഭ്യത ഉറപ്പുവരുത്താന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്താമെന്ന് റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനിച്ചത്.

ചെറുകിട ബിസിനസ്സുകള്‍ക്ക് വേഗത്തില്‍ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ മൂലധന അനുപാതത്തില്‍ കുറവു വരുത്തണമെന്നും കേന്ദ്രം റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത്തരത്തില്‍ യോഗത്തില്‍ ഉയര്‍ന്നുവന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗം അറിയിച്ചു.ഇതിന് പുറമേ റിസര്‍വ് ബാങ്കിന്റെ കൈവശമുളള കരുതല്‍ ധനത്തിന്റെ ഒരു ഭാഗം കേന്ദ്രസര്‍ക്കാരിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com