ഡീസല്‍ വില 75 രൂപയില്‍ താഴെ, 13 പൈസ കുറഞ്ഞു, പെട്രോളിന് 14 പൈസയും

ഒരു ലിറ്റര്‍ ഡീസലില്‍ 74 രൂപ  99 പൈസ എന്നതാണ് കൊച്ചിയിലെ വില
ഡീസല്‍ വില 75 രൂപയില്‍ താഴെ, 13 പൈസ കുറഞ്ഞു, പെട്രോളിന് 14 പൈസയും

കൊച്ചി: തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ ഡീസല്‍ വില  75 രൂപയിലും താഴെ. ഒരു ലിറ്റര്‍ ഡീസലില്‍ 74 രൂപ  99 പൈസ എന്നതാണ് കൊച്ചിയിലെ വില. ഒരു ലിറ്റര്‍ പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ആറുദിവസത്തിനിടെ ഇന്ധനിവിലയില്‍ ഏകദേശം ഒരു രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

കൊച്ചിയില്‍ പെട്രോളിനും സമാനമായി വില കുറഞ്ഞിട്ടുണ്ട്. 78 രൂപ 31 പൈസയാണ് പെട്രോള്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 80 രൂപയ്ക്ക് താഴെയാണ്. 79 രൂപ 71 പൈസയാണ് വില. ഡീസല്‍ 76 രൂപ 44 പൈസയായും കുറഞ്ഞു. 

കോഴിക്കോടും സമാനമായ കുറവുണ്ടായിട്ടുണ്ട്. പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 75 രൂപ 34 പൈസയുമായി ഈടാക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴ്ന്ന നിലവാരത്തില്‍ നില്‍ക്കുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 67 ഡോളറില്‍ താഴെയാണ്. എന്നാല്‍ എണ്ണവില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുളള ഒപ്പെക്കിന്റെ തീരുമാനം ഭാവിയില്‍ വില ഉയരാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com