ആ ദുരിത ക്യൂ കാലം വീണ്ടും വരുന്നു?; രാജ്യത്തെ പകുതി എടിഎമ്മുകള്‍ക്കും അടുത്ത വര്‍ഷത്തോടെ പൂട്ടുവീഴും

ആ ദുരിത ക്യൂ കാലം വീണ്ടും വരുന്നു?; രാജ്യത്തെ പകുതി എടിഎമ്മുകള്‍ക്കും അടുത്ത വര്‍ഷത്തോടെ പൂട്ടുവീഴും

മുംബൈ: അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടി രാജ്യത്തെ അമ്പതു ശതമാനം എടിഎമ്മുകള്‍ പൂട്ടുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇത് ജനങ്ങളെ ബാധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി മുന്നറിയിപ്പ് നല്‍കി. 

2,38,000 എടിഎമ്മുകളാണ് രാജ്യത്തുള്ളത്. അതില്‍ 1,13,000എടിഎമ്മുകള്‍ക്ക് ഷട്ടര്‍ വീഴുമെന്നാണ് മുന്നറിയിപ്പ്. ഇതില്‍ ഒരുലക്ഷം ഓഫ്‌സൈറ്റും പതിനയ്യായിരം വൈറ്റ് ലേബല്‍ എടിഎമ്മുകളും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി ലഭിക്കുന്ന സബ്‌സിഡി എടിഎം വഴി പിന്‍വലിക്കുന്ന ഗ്രാമീണരെ ഇത് കാര്യമായി ബാധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ വക്താവ് പറയുന്നു. 

നോട്ട് നിരോധനത്തിന്റെ ആദ്യദിനങ്ങളില്‍ എടിഎമ്മുകള്‍ക്ക് മുമ്പില്‍ അനുഭവപ്പെട്ട നീണ്ട ക്യൂ വീണ്ടും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും കോണ്‍ഫഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് നിരവധിപേരുടെ ജോലി നഷ്ടപ്പെടാനിടയാകുമെന്നും സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോണ്‍ഫഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com