രാജി വയ്ക്കുന്നതിനെ കുറിച്ച്  ആലോചിച്ചിട്ടു പോലുമില്ല ; ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് തുടരുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ജീവിതകാലം മുഴുവന്‍ ഫേസ്ബുക്ക് സിഇഒ ആയി തുടരുമെന്നല്ല ഇതിനര്‍ത്ഥം. ഇപ്പോള്‍ അങ്ങനെയൊരു ആലോചന ഇല്ലെന്നും
രാജി വയ്ക്കുന്നതിനെ കുറിച്ച്  ആലോചിച്ചിട്ടു പോലുമില്ല ; ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് തുടരുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

സന്‍ഫ്രാന്‍സിസ്‌കോ:  ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും രാജി വയ്ക്കില്ലെന്ന് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. അത്തരത്തിലൊരു ആലോചന പോലും ഇതുവരെയും കടന്ന് വന്നിട്ടില്ല. റിപ്പബ്ലിക്കന്‍ ചായ്വുള്ള പിആര്‍ കമ്പനിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സിഇഒ സ്ഥാനത്ത് നിന്നും സക്കര്‍ബര്‍ഗ് ഒഴിയണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടത്.

സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ജീവിതകാലം മുഴുവന്‍ ഫേസ്ബുക്ക് സിഇഒ ആയി തുടരുമെന്നല്ല ഇതിനര്‍ത്ഥം. ഇപ്പോള്‍ അങ്ങനെയൊരു ആലോചന ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് നയിക്കുന്നത് താന്‍ ആണെന്നും അതില്‍ ഉണ്ടാകുന്ന എല്ലാ സംഭവങ്ങള്‍ക്കും ഉത്തരവാദിയുമാണെന്നും പിആര്‍ ഏജന്‍സിയുടെ രാഷ്ട്രീയ ചായ്വ് ഫേസ്ബുക്കിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേംബ്രിഡ്ജ് അനലറ്റിക്ക വിവരം ചോര്‍ത്തലില്‍ സംഭവത്തില്‍ നിന്നും സക്കര്‍ബര്‍ഗ് പാഠം പഠിച്ചില്ലെന്നും അതുകൊണ്ടാണ് റിപ്പബ്ലിക്കന്‍ ഉടമസ്ഥതയിലുള്ള പിആര്‍ ഏജന്‍സിയെ ഫേസ്ബുക്ക് പ്രമോഷന്‍ ഏല്‍പ്പിച്ചതെന്നുമായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നിക്ഷേപകര്‍ തുറന്നടിച്ചിരുന്നത്. 

 എതിരാളികളുടെ വായടയ്ക്കുന്നതിനാണ് പിആര്‍ ഏജന്‍സിയുടെ സഹായം തേടിയതെന്നും ഇവര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് ഫേസ്ബുക്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല. സുതാര്യമാണ് പ്രവര്‍ത്തനമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നതെങ്കിലും കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നായിരുന്നു നിക്ഷേപകരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com