വീണ്ടും 41 പൈസ കുറഞ്ഞു, പെട്രോള്‍ വില 77ലേക്ക്; ഡീസല്‍ 75നു താഴെ

വീണ്ടും 41 പൈസ കുറഞ്ഞു, പെട്രോള്‍ വില 77ലേക്ക്; ഡീസല്‍ 75നു താഴെ
വീണ്ടും 41 പൈസ കുറഞ്ഞു, പെട്രോള്‍ വില 77ലേക്ക്; ഡീസല്‍ 75നു താഴെ

കൊച്ചി: രാജ്യാന്തര എണ്ണവിലയുടെ ചുവടു പിടിച്ച് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ കുറവു തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 41 പൈസ കുറവു രേഖപ്പെടുത്തിയ പെട്രോള്‍ വില മൂന്നു മാസം മുമ്പത്തെ നിലയില്‍ എത്തി. 77.50 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 74.26 രൂപ.

കഴിഞ്ഞ രണ്ടു ദിവസമായി 41 പൈസയുടെ കുറവാണ് പെട്രോളിന് രേഖപ്പെടുത്തിയത്. ഡീസല്‍ വില ഇന്നലെ 31 പൈസയും ഇന്് 42 പൈസയും കുറഞ്ഞു. ഒരു മാസമായി പെട്രോള്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല. 

തിരുവനന്തപുരത്ത് പെട്രോള്‍ വില മാസങ്ങള്‍ക്കു ശേഷം എഴുപത്തി ഒന്‍പതിനു താഴെയെത്തി. 78.88 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 75.70 രൂപ. 

ജൂലൈ ആദ്യ ആഴ്ചയിലേതിനു സമാനമാണ് ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ ഇടയാക്കിയത്. അതേസമയം പാചക വാതകത്തിന്റെ വിലയില്‍ ഇതു പ്രതിഫലിച്ചിട്ടില്ല. പതിനഞ്ചു ദിവസം കൂടുമ്പോല്‍ പുതുക്കി നിശ്ചയിക്കുന്ന പാചക വാതക വില രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആയിരത്തിനു മുകളില്‍ എത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com