ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫര്‍; കുറഞ്ഞ വിലയില്‍ കൂടുതല്‍ ഡാറ്റ

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫര്‍ - കുറഞ്ഞ വിലയില്‍ കൂടുതല്‍ ഡാറ്റ
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫര്‍; കുറഞ്ഞ വിലയില്‍ കൂടുതല്‍ ഡാറ്റ

ന്യൂഡല്‍ഹി: മൊബൈല്‍ താരിഫ് രംഗത്ത് മത്സരം മുറുകുന്നതിനിടെ, ആകര്‍ഷണീയ പ്ലാനുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. കുറഞ്ഞ വിലയില്‍ ഉപഭോക്താവിന് മികച്ച പ്ലാനാണ് ഇത്തവണ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. വോയ്‌സ് കോളിംഗ് ഉള്‍പ്പെടെ ദിവസേന 2 ജിബി ഡാറ്റ (20 ജിബി ഡാറ്റ) 10 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 78 രൂപയുടെ റീചാര്‍ജ് പ്ലാനാണ് അവതരിപ്പിച്ചത്. 

6 ജിബി ഡാറ്റ 3 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കിയിരുന്നിടത്താണ് ഓഫര്‍ പരിഷ്‌കരിച്ച് അവതരിപ്പിച്ചത്. 22 ബിഎസ്എന്‍എല്‍ സര്‍ക്കിളുകളിലാണ് ഈ പ്ലാന്‍ ലഭിക്കുക. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് പ്ലാന്‍ നല്‍കുന്നു.

ഒരു വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. 1699, 2099 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കായിരുന്നു ആനുകൂല്യം. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ക്ക് പുറമേ ഡേറ്റ, എസ്എംഎസ് സൗകര്യങ്ങളോടെയുമായിരുന്നു ഓഫര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com