ഇനി ലൈസന്‍സും വാഹനരേഖകളും കൊണ്ടുനടക്കേണ്ട; മൊബൈലില്‍ ഫോട്ടോ കാണിച്ചാല്‍ മതി, ദ്രോഹിക്കരുതെന്ന് നിര്‍ദേശം 

ഇനി ലൈസന്‍സും വാഹനരേഖകളും കൊണ്ടുനടക്കേണ്ട; മൊബൈലില്‍ ഫോട്ടോ കാണിച്ചാല്‍ മതി, ദ്രോഹിക്കരുതെന്ന് നിര്‍ദേശം 

ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ ഇനി കൊണ്ടുനടക്കേണ്ട

കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ ഇനി കൊണ്ടുനടക്കേണ്ട. പരിശോധകര്‍ ആവശ്യപ്പെട്ടാല്‍ മൊബൈല്‍ ഫോണില്‍ ഇത്തരം രേഖകളുടെ ഫോട്ടോ കാണിച്ചാല്‍ മതിയെന്നും ഇതിന്റെ പേരില്‍ ആരെയും ഉപദ്രവിക്കരുതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സംസ്ഥാന സര്‍ക്കാരിന് രേഖാമൂലം നിര്‍ദേശം നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ്,രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് തുടങ്ങി വാഹനത്തിന്റെ ഏതു രേഖയും പരിശോധനാസമയം ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കാം.

ഇലക്രോണിക് പകര്‍പ്പുകള്‍ മതിയെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ തന്നെ ഉത്തരവിട്ടിരുന്നു. രാജ്യത്തെല്ലായിടത്തും ഇതു ബാധകമാണ്. എന്നാല്‍ പലസംസ്ഥാനങ്ങളിലും ഇതു പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് പകര്‍പ്പുകളാണ് ആധികാരിക രേഖയായി കണക്കാക്കുക. സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അംഗീകരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com