ഇന്ധന വില താഴോട്ട് ; പെട്രോളിന് ഇന്ന് 35 പൈസ കുറഞ്ഞു ; ഡീസൽ വില 73ലേക്ക്

പെട്രോളിന് ഇന്ന് 35 പൈസയും, ഡീസലിന് 43 പൈസയുമാണ് കുറഞ്ഞത്
ഇന്ധന വില താഴോട്ട് ; പെട്രോളിന് ഇന്ന് 35 പൈസ കുറഞ്ഞു ; ഡീസൽ വില 73ലേക്ക്

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 35 പൈസയും, ഡീസലിന് 43 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. അഞ്ചുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 89 പൈസയും, ഡീസലിന് രണ്ട് രൂപ നാല് പൈസയുമാണ്  കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.41 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 72.94 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.77 രൂപയും, ഡീസലിന്റെ വില 74.36 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 76.75 രൂപ, 73.29 രൂപ എന്നിങ്ങനെയാണ്. 

ഓഗസ്റ്റിന് ശേഷം കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍ വില 75 ന് താഴെയെത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവ് 30 ശതമാനത്തിലധികമാണ്. എന്നാല്‍ ആനുപാതികമായ ഇളവ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com