3580 കോടി ഡോളറിന്റെ ആസ്തിയുളള ജാക്ക് മായ്ക്ക് രാഷ്ട്രീയ കുപ്പായവും; ആലിബാബ മേധാവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം

3580 കോടി ഡോളറിന്റെ ആസ്തിയുളള ജാക്ക് മായ്ക്ക് രാഷ്ട്രീയ കുപ്പായവും; ആലിബാബ മേധാവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം

ഇ- കോമേഴ്‌സ് ഭീമനായ ആലിബാബയുടെ മേധാവി ജാക്ക് മാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം

ബെയ്ജിങ്: ഇ- കോമേഴ്‌സ് ഭീമനായ ആലിബാബയുടെ മേധാവി ജാക്ക് മാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. ജാക്ക് മായ്ക്ക് യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് കമ്മ്യൂണസിറ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് ജാക്ക് മാ പാര്‍ട്ടി അംഗമാണെന്ന് സ്ഥിരീകരിച്ചത്.

ചൈനയുടെ പരിഷ്‌ക്കരണനടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാജ്യത്ത് സ്വാധീനമുളള 100 പേരുടെ പട്ടിക പീപ്പിള്‍സ് ഡെയ്‌ലി പുറത്തുവിട്ടിരുന്നു. ഇതിലാണ് ജാക്ക് മാ പാര്‍ട്ടി അംഗമാണ് എന്ന് വ്യക്തമാക്കിരിക്കുന്നത്. രാജ്യത്തിന്റെ ഉദാരവത്ക്കരണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന വ്യക്തികളുടെ പട്ടികയിലാണ് ജാക്ക് മാ ഇടംപിടിച്ചത്. 3580 കോടി ഡോളറിന്റെ ആസ്തിയുളള സമ്പന്നാണ് ആലിബാബയുടെ തലവന്‍ എന്ന് ഫോര്‍ബ്‌സ് മാസികയെ ഉദ്ധരിച്ച് പീപ്പിള്‍സ് ഡെയ്‌ലി വിശദീകരിക്കുന്നു. 

രാജ്യത്തെ സ്വകാര്യ കമ്പനികളെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ ജാക്ക് മായുടെ പാര്‍ട്ടിയുമായുളള ബന്ധം ഇപ്പോള്‍ വെളിവാക്കാനുളള കാരണം എന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ചൈനയില്‍ ഏറ്റവും സ്വാധീനമുളള ജാക്ക് മാ അടുത്ത വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്ന് സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com