പോണ്‍സൈറ്റുകള്‍ നിരോധിച്ചത് ഇന്ത്യന്‍ ജനതയോട് ചെയ്ത അന്യായം; സൈറ്റിന്റെ ട്രാഫിക് കുറഞ്ഞു, സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പോണ്‍ഹബ്

പോണ്‍ സൈറ്റുകള്‍ നിരോധിച്ച ഇന്ത്യാ ഗവണ്‍ംെന്റിന്റെ നടപടി ജനങ്ങളോട് ചെയ്യുന്ന അന്യായമാണെന്ന് പോണ്‍ സൈറ്റായ പോണ്‍ ഹബിന്റെ വൈസ് പ്രസിഡന്റ് കോറി പ്രൈസ്
പോണ്‍സൈറ്റുകള്‍ നിരോധിച്ചത് ഇന്ത്യന്‍ ജനതയോട് ചെയ്ത അന്യായം; സൈറ്റിന്റെ ട്രാഫിക് കുറഞ്ഞു, സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പോണ്‍ഹബ്

പോണ്‍ സൈറ്റുകള്‍ നിരോധിച്ച ഇന്ത്യാ ഗവണ്‍ംെന്റിന്റെ നടപടി ജനങ്ങളോട് ചെയ്യുന്ന അന്യായമാണെന്ന് പോണ്‍ സൈറ്റായ പോണ്‍ ഹബിന്റെ വൈസ് പ്രസിഡന്റ് കോറി പ്രൈസ് പറഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ടെലകോം മന്ത്രാലയം 827 അശ്ലീല സൈറ്റുകള്‍ പൂട്ടിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതോടെ പോണ്‍ഹബിന്റെ ട്രാഫിക് കുറഞ്ഞുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ട്രാഫിക് കിട്ടുന്ന രാജ്യങ്ങളില്‍ മുന്നാംസ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. 

പോണോഗ്രാഫിക്ക് എതിരായി ഇന്ത്യയില്‍ നിയമമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  രാജ്യത്തെ ഏറ്റവും വലിയ വ്യവസ്ഥാപിതമായ പ്രശ്‌നത്തിന് സര്‍ക്കാരിന് ഒരു പരിഹാരവും കണ്ടെത്താനാകുന്നില്ല. അതുകൊണ്ട് തങ്ങളുടേത് പോലുള്ള വെബ്‌സൈറ്റുകളെ ബലിയാടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പോണ്‍സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തോടും സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് നയങ്ങളോടും പൂര്‍ണമായി വിയോജിക്കുമ്പോഴും സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പോണ്‍ഹബ് വൈസ്പ്രസിഡന്റ് പറഞ്ഞു.നീലച്ചിത്രങ്ങള്‍ കാണാനായി ഇന്ത്യാക്കാര്‍ തെറ്റായ ഉള്ളടക്കമുള്ള സൈറ്റുകള്‍ കണ്ടെത്തുമെന്ന് ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com