രൂപ മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഡോളറിനതിരെ 70ല്‍ താഴെ

ഇന്ന് 50 പൈസയുടെ നേട്ടത്തോടെ 70 രൂപയ്ക്ക് താഴെയാണ് വിനിമയം നടക്കുന്നത്
രൂപ മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഡോളറിനതിരെ 70ല്‍ താഴെ

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം രൂപ വീണ്ടും കരുത്താര്‍ജിക്കുന്നു. ഡോളറിനെതിരെ രൂപ മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ന് 50 പൈസയുടെ നേട്ടത്തോടെ 70 രൂപയ്ക്ക് താഴെയാണ് വിനിമയം നടക്കുന്നത്. അമേരിക്കയുടെ കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായ പ്രതികരണം  പുറത്തുവരാതിരുന്നതാണ് രൂപയ്ക്ക് നേട്ടമായത്. ഫെഡറല്‍ റിസര്‍വ് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലപ്പെടുന്ന കാഴ്ചയാണ് ദൃശ്യമായത്. 

വിനിമയം ആരംഭിച്ച് ആദ്യമണിക്കൂറിനുളളില്‍ തന്നെ 69 രൂപ 95 പൈസ എന്ന നിലയ്ക്ക്് രൂപയുടെ മൂല്യം ഉയര്‍ന്നു. ഓഗസ്റ്റിന് ശേഷം 70 ല്‍ താഴെ രൂപയുടെ മൂല്യം എത്തുന്നത് ഇതാദ്യമാണ്. ഇതിന് പുറമേ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറില്‍ എത്തിയതും രൂപയില്‍ പ്രതിഫലിച്ചു. വരുന്ന ജി -20 ഉച്ചകോടിയില്‍  അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം മയപ്പെടാനുളള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും രൂപയുടെ മൂല്യം ഉയരാന്‍ ഇടയാക്കിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com