റീച്ചാര്‍ജ് ചെയ്യാത്ത പ്രീപെയ്ഡ് കണക്ഷന്‍ വിച്ഛേദിക്കാന്‍ കമ്പനികള്‍; മുന്നറിയിപ്പുമായി ട്രായി 

റീച്ചാര്‍ജ് ചെയ്യാത്തതിന്റെ പേരില്‍ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ നീക്കം
റീച്ചാര്‍ജ് ചെയ്യാത്ത പ്രീപെയ്ഡ് കണക്ഷന്‍ വിച്ഛേദിക്കാന്‍ കമ്പനികള്‍; മുന്നറിയിപ്പുമായി ട്രായി 

മുംബൈ:  റീച്ചാര്‍ജ് ചെയ്യാത്തതിന്റെ പേരില്‍ പ്രീപെയ്ഡ് ഉപഭോക്താക്കളുടെ മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ നീക്കം.  മാസം തോറുമുളള റീച്ചാര്‍ജ് പ്ലാനുകള്‍ നിര്‍ബന്ധമായി എടുക്കാത്തവരുടെ കണക്ഷനുകളാണ് സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ വിച്ഛേദിക്കാന്‍ നീക്കം നടത്തുന്നത്. ആവശ്യത്തിന് പ്രീപെയ്ഡ് ബാലന്‍സ് ഇല്ലായെന്ന കാരണം ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം അവസാനിപ്പിക്കരുതെന്ന് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് ഉത്തരവിട്ടു.

റീച്ചാര്‍ജ് ചെയ്തില്ലെങ്കില്‍ മൊബൈല്‍ സേവനം അവസാനിപ്പിക്കുമെന്ന് കാണിച്ച് സേവനദാതാക്കള്‍ സന്ദേശം നല്‍കിയതായി ട്രായിക്ക് ഉപഭോക്താക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിര്‍ബന്ധമായി പ്രീപെയ്ഡ് അക്കൗണ്ട് റീച്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവനദാതാക്കള്‍ നല്‍കിയ ടെക്സ്റ്റ് മെസേജുകള്‍ ഉപഭോക്താക്കള്‍ ട്രായിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രായിയുടെ ഇടപെടല്‍. ആവശ്യത്തിന് ബാലന്‍സ് ഇല്ലായെന്ന കാരണം ചൂണ്ടിക്കാട്ടി ഉപഭോക്താക്കളുടെ സേവനം നിര്‍ത്തരുതെന്ന് ട്രായിയുടെ ഉത്തരവില്‍ പറയുന്നു.

പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍, വൊഡഫോണ്‍ എന്നി കമ്പനികള്‍ മാസംതോറുമുളള കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 35,65,95 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യാവുന്ന പ്ലാനുകളാണ് ഇവയിലേറെയും. 28 ദിവസമാണ് കാലാവധി. വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം പ്ലാനുകള്‍ കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മാസം തോറുമുളള ഈ റീച്ചാര്‍ജ് പ്ലാനുകള്‍ തുടര്‍ന്നും ഉപയോഗിച്ചില്ലായെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്ന അവസ്ഥയിലാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍. ഈ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ ഏകദേശം 25 കോടി ഉപഭോക്താക്കള്‍ക്ക് അവരുടെ കണക്ഷന്‍ നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതുടര്‍ന്നാണ് ട്രായ് വിഷയത്തില്‍ ഇടപെട്ടത്.

പ്ലാനിന്റെ കാലാവധി അവസാനിക്കുന്നത് ഉള്‍പ്പെടെയുളള വിവരങ്ങള്‍ വ്യക്തവും സുതാര്യവുമായ രീതിയില്‍ ഉപഭോക്താക്കളെ അറിയിക്കാന്‍ കമ്പനികള്‍ നടപടി സ്വീകരിക്കണമെന്ന്  ട്രായി ആവശ്യപ്പെട്ടു. 72 മണിക്കൂറിനകം ഇത്തരം വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറണം. അങ്ങനെ വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ മറ്റ് പ്ലാനുകളിലേക്ക് നീങ്ങുന്നതിന് സാധിക്കും. പ്രീപെയ്ഡ് അക്കൗണ്ടിലെ ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കുറഞ്ഞ റീച്ചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ്ട്രായി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com