ഒമ്പതു ദിവസത്തിനിടെ കുറഞ്ഞത് മൂന്നര രൂപ ; പെട്രോള്‍ വില 75 ല്‍; ഡീസല്‍ വില 71 ലേക്ക്

പെട്രോളിന് ഇന്ന് 37 പൈസയും, ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്
ഒമ്പതു ദിവസത്തിനിടെ കുറഞ്ഞത് മൂന്നര രൂപ ; പെട്രോള്‍ വില 75 ല്‍; ഡീസല്‍ വില 71 ലേക്ക്


കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 37 പൈസയും, ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. ഒമ്പതുദിവസം കൊണ്ട് പെട്രോളിന് മൂന്ന് രൂപ 51 പൈസയും, ഡീസലിന് മൂന്ന് രൂപ 65 പൈസയുമാണ്  കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.78 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 71.32 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.11 രൂപയും, ഡീസലിന്റെ വില 72.70 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 75.10 രൂപ, 71.66 രൂപ എന്നിങ്ങനെയാണ്. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ പെട്രോള്‍ വില 72.87 രൂപയാണ്. ഡീസലിന് 67.72  രൂപയും. വാണിജ്യതലസ്ഥാനമായ മുംബൈയിലാകട്ടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78.42 രൂപ, 70.88 രൂപ എന്നിങ്ങനെയാണ്. 

പെട്രോള്‍ ലിറ്ററിന് 75 രൂപയിലെത്തിയതോടെ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേക്കെത്തി. തുടര്‍ച്ചയായി ആറ് ആഴ്ച വില കുറഞ്ഞതോടെയാണ്, കഴിഞ്ഞ ഏപ്രില്‍ മുതലുണ്ടായ വിലക്കയറ്റത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് പെട്രോള്‍ വില എത്തിയത്. 

മാര്‍ച്ചില്‍ 75 രൂപ നിലവാരത്തില്‍ നിന്ന് പെട്രോള്‍ വില ഒരുമാസം കൊണ്ട് മൂന്നുരൂപയോളം ഉയരുകയായിരുന്നു. ഡീസല്‍ വില മൂന്നുരൂപയിലധികവും ഉയര്‍ന്നു. കൊച്ചിയില്‍ ഇപ്പോള്‍ ഡീസല്‍ നില 72 രൂപ നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com