ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍: മൂന്നു വര്‍ഷമായി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ്

ആപ്പിളും ആമസോണും ചൈനയില്‍നിന്നാണ് തങ്ങളുടെ കംപ്യൂട്ടര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
ആപ്പിള്‍, ആമസോണ്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍: മൂന്നു വര്‍ഷമായി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ്

വാഷിങ്ടണ്‍: ലോകപ്രശസ്തമായ ആപ്പിള്‍, ആമസോണ്‍ എന്നീ മ്പനികളുടെ കംപ്യൂട്ടര്‍ സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍ ഘടിപ്പിച്ചതായി വിവരം. ചൈനീസ് സൈന്യമാണ് മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നത്. യുഎസ് മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ആപ്പിളും ആമസോണും ചൈനയില്‍നിന്നാണ് തങ്ങളുടെ കംപ്യൂട്ടര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇത്തരത്തില്‍ കയറ്റിയയയ്ക്കുന്ന സെര്‍വറുകളുടെ മദര്‍ബോര്‍ഡിലാണ് ചൈന ചിപ്പുകള്‍ ഘടിപ്പിക്കുന്നത്. പെന്‍സില്‍ മുനയോളമോ ധാന്യമണിയുടെയോ അത്രയും മാത്രം വലുപ്പമുള്ള ചെറുചിപ്പുകള്‍ ചൈന ഘടിപ്പിച്ചിരുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ ഹാക്ക് ചെയ്യാന്‍ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തില്‍ ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട മദര്‍ബോര്‍ഡില്‍ നിന്ന് മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും സെര്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഇവര്‍ക്കാകും.

ആപ്പിളിനെയും ആമസോണിനെയും കൂടാതെ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവയുടെയും സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍ ഘടിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നു വര്‍ഷത്തോളം രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com