ഡോളറിനെതിരെ 74, കുവൈത്ത് ദിനാര്‍ 244; രൂപ കൂപ്പുകുത്തുന്നു

ഡോളറിനെതിരെ 74, കുവൈത്ത് ദിനാര്‍ 244; രൂപ കൂപ്പുകുത്തുന്നു
ഡോളറിനെതിരെ 74, കുവൈത്ത് ദിനാര്‍ 244; രൂപ കൂപ്പുകുത്തുന്നു


മുംബൈ:  തുടര്‍ച്ചയായ മൂന്നാം ദിനവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കറന്‍സി ഡോളറിനെതിരെ 74 രൂപ മറികടന്നു. 74.10 എന്ന നിലയിലാണ് ട്രേഡിങ്.

പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനത്തിനു പിന്നാലെയാണ് രൂപ വീണ്ടും താഴേക്കു പോയത്. കഴിഞ്ഞ രണ്ടു ദിവസവും രൂപ ഡോളറിനെതിരെ ഇടിവു പ്രകടിപ്പിച്ചിരുന്നു.

അസംസ്‌കൃത എണ്ണയുടെ വില കുതിക്കുന്നതും രാജ്യത്ത് നിന്ന് പുറത്തേയ്ക്കുളള മൂലധന ഒഴുക്കുമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഡോളറിന്റെ ചുവടുപിടിച്ച് ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യം താഴുകയാണ്. കുവൈറ്റ് ദിനാറിനെതിരെ 244.01 എന്നതാണ് വിനിമയനിരക്ക്.ഒരു യുഎഇ ദിര്‍ഹത്തിന് 20.17 ആണ് വെള്ളിയാഴ്ചയിലെ നിരക്ക്. 

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുകയാണ്. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇതാണ് രൂപയില്‍ പ്രതിഫലിക്കുന്നത്. ഇതിന് പുറമേ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്രാപിക്കുന്നതും രൂപയ്ക്ക് വിനയാകുന്നുണ്ട്. രാജ്യത്ത് നിന്നുളള മൂലധന ഒഴുക്കിന് ഇത് കാരണമാകുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com