രജിസ്ട്രേഷനും ലൈസൻസിനും ഇനി ചെലവേറും ; മോട്ടോര്‍ വാഹന വകുപ്പിലെ  64 സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് കൂട്ടി

സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുന്നതിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജാണ് അഞ്ചു ശതമാനം മുതല്‍ പത്തുശതമാനം വരെ കൂട്ടിയിരിക്കുന്നത്
രജിസ്ട്രേഷനും ലൈസൻസിനും ഇനി ചെലവേറും ; മോട്ടോര്‍ വാഹന വകുപ്പിലെ  64 സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് കൂട്ടി

തിരുവനന്തപുരം :  വാഹനരജിസ്ട്രേഷനും ലൈസൻസും ഉള്‍പ്പടെയുള്ള മോട്ടോര്‍ വാഹനവകുപ്പിലെ  64 സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആര്‍ ടി  ഓഫീസുകളിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുന്നതിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജാണ് അഞ്ചു ശതമാനം മുതല്‍ പത്തുശതമാനം വരെ കൂട്ടിയിരിക്കുന്നത്. രണ്ടു കോടി അധികമായി ലക്ഷ്യമിട്ടാണ് ആര്‍ ടി ഓഫീസുകളില്‍ നല്‍കുന്ന സേവനങ്ങളുടെ ചാര്‍ജ് കൂട്ടിയത്.

ഇതോടെ ഓരോ സേവനങ്ങള്‍ക്കും അഞ്ചുമുതല്‍ ഇരുപത്തിയഞ്ച് രൂപ വരെ ഇനി അധികം നല്‍കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടിയും അതിന് മുന്‍പ് 43 കോടിയുമായിരുന്നു സേവനചാര്‍ജ് ഇനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചിരുന്നത്. ഇതിൽ നിന്നും രണ്ടു കോടി അധികമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ മാസം 24ന് ഇറക്കിയ ഉത്തരവ് ഇന്നലെ സംസ്ഥാനത്തേ ആര്‍ ടി ഓഫീസുകളില്‍ എത്തി. എന്നാല്‍ എന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ആര്‍സി ബുക്കുകളുടേയും ലൈസന്‍സുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ക്കുമാണ് സേവന നിരക്ക് ഈടാക്കി വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com