നിരത്ത് കീഴടക്കാന്‍ ഇലക്ട്രോണിക് എസ് യു വിയുമായി മെഴ്‌സീഡസ് എത്തുന്നു..

 സി ക്ലാസ് ഇ-ക്യു ഇന്ത്യയിലെത്തിക്കുന്നത് മെഴ്‌സീഡസിന് വന്‍ നേട്ടമാകുമെന്നാണ് ഓട്ടോമൊബൈല്‍ വിദഗ്ധര്‍ പറയുന്നത്. കാറിനൊപ്പം ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം കൂടി പൊതുവായി ലഭ്യമാക്കാനുള്ള നടപടികള്‍ കൂട
നിരത്ത് കീഴടക്കാന്‍ ഇലക്ട്രോണിക് എസ് യു വിയുമായി മെഴ്‌സീഡസ് എത്തുന്നു..

ഡംബരക്കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സീഡസ് ബെന്‍സ് ഇന്ത്യയ്ക്ക് വേണ്ടി ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു. ഇ-ക്യു ബ്രാന്‍ഡിലുള്ള എസ് യു വി കാറുകളാണ് ഇലക്ട്രിക്കായി കമ്പനി പുറത്തിറക്കുക.  രാജ്യത്തുള്ള അവസരങ്ങളെ കുറിച്ച് പഠിക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ കൂടി ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടി വരുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. 

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ചിലവുകള്‍ ഭാരിച്ചതായിരിക്കുമെന്നും സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് ആവശ്യക്കാര്‍ കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. 

 സി ക്ലാസ് ഇ-ക്യു ഇന്ത്യയിലെത്തിക്കുന്നത് മെഴ്‌സീഡസിന് വന്‍ നേട്ടമാകുമെന്നാണ് ഓട്ടോമൊബൈല്‍ വിദഗ്ധര്‍ പറയുന്നത്. കാറിനൊപ്പം ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം കൂടി പൊതുവായി ലഭ്യമാക്കാനുള്ള നടപടികള്‍ കൂടി ആലോചനയിലാണ്. 2500 യൂണിറ്റ് വാഹനങ്ങള്‍ സൗജന്യമായി ഇറക്കുമതി ചെയ്യാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം മെഴ്‌സീഡസിന് പ്രയോജനപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com