യുഎഇ ദിര്‍ഹം 20.17, കുവൈറ്റ് ദിനാര്‍ 244ലേക്ക്, ഡോളറിനെതിരെ 74ന് മുകളില്‍; വീണ്ടും നഷ്ടം നേരിട്ട് രൂപ 

24 പൈസയുടെ നഷ്ടത്തോടെ 74 രൂപയ്ക്ക് മുകളിലാണ് രൂപയുടെ വിനിമയം നടക്കുന്നത്
യുഎഇ ദിര്‍ഹം 20.17, കുവൈറ്റ് ദിനാര്‍ 244ലേക്ക്, ഡോളറിനെതിരെ 74ന് മുകളില്‍; വീണ്ടും നഷ്ടം നേരിട്ട് രൂപ 

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും തകര്‍ന്ന് ഇന്ത്യന്‍ രൂപ. 24 പൈസയുടെ നഷ്ടത്തോടെ 74 രൂപയ്ക്ക് മുകളിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഡോളറിന്റെ ചുവടുപിടിച്ച് രൂപയ്‌ക്കെതിരെ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും ഉയര്‍ന്നു. 

ഡോളറിനെതിരെ 18 പൈസയുടെ നഷ്ടം രേഖപ്പെടുത്തിയാണ് ഇന്ന് രൂപയുടെ വിനിമയം ആരംഭിച്ചത്. 74 രൂപ 22 പൈസ എന്ന റെക്കോഡ് താഴ്ചയിലേക്ക് കഴിഞ്ഞാഴ്ച രൂപ കൂപ്പുകുത്തിയിരുന്നു. തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് 73 രൂപ 77 പൈസ എന്ന നിലയിലാണ് കഴിഞ്ഞാഴ്ച രൂപയുടെ വിനിമയം അവസാനിച്ചത്. 

ഏറ്റവുമധികം ഗള്‍ഫ് പ്രവാസികള്‍ ഉളള ഒരു രാജ്യമായ യുഎഇയുടെ കറന്‍സിയായ ദിര്‍ഹം ഒന്നിന് 20 രൂപ 17 പൈസ നല്‍കണം. കുവൈറ്റ് ദിനാറിന് 244 രൂപയിലേക്ക് അടുക്കുകയാണ്. നിലവില്‍ 243.94 എന്ന നിലയിലാണ് വിനിമയം. 

മുഖ്യപലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്ന റിസര്‍വ് ബാങ്കിന്റെ വായ്പനയപ്രഖ്യാപനവും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നുളള റിപ്പോര്‍ട്ടുകളുമാണ് ഇന്ത്യന്‍ രൂപയെ സ്വാധീനിക്കുന്നത്. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് 48 മാസത്തെ താഴ്ന്ന നിലയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതിയിലാണ് എന്ന സൂചനകള്‍ ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ കാരണമായിരിക്കുകയാണ്. ഇത് രൂപ ദുര്‍ബലമാകാന്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com