തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചതിന്റെ ശേഷം തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.13 രൂപയായി വര്‍ധിച്ചു. ഡീസലിന് 77.83 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.62 രൂപയായി.ഡീസല്‍ വിലയാകട്ടെ 79.34 രൂപയായും കൂടി. കോഴിക്കോട് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 84.49, 78.20 രൂപ എന്നിങ്ങനെയാണ്.
രാജ്യത്ത് ഇന്ധന വില ഏറ്റവും അധികമുള്ള മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 87.73 ആണ് ഇന്നത്തെ വില. ഡീസലിന് ലിറ്ററിന് 77.67 രൂപയായും ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 82.26, 74.11 രൂപ എന്നിങ്ങനെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ