വരിഞ്ഞു മുറുക്കി വൈറസ്, ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിന്റെ അടിസ്ഥാന ഘടനയില്‍ വൈറസിന്റെ സാന്നിധ്യം കമ്പനി തിരിച്ചറിഞ്ഞത്. വ്യക്തി വിവരങ്ങള്‍ സോഫ്‌റ്റ്വെയര്‍ ഡവലപ്പര്‍മാരിലേക്ക് നേരിട്ടെത്തിക്കാന്‍ 
വരിഞ്ഞു മുറുക്കി വൈറസ്, ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു

വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ അപകടത്തിലാക്കുന്ന വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ സേവനങ്ങള്‍  അവസാനിപ്പിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെടുത്താന്‍ കഴിവുള്ള വൈറസുകള്‍ കടന്നു കൂടിയിട്ടുള്ളതായി ഗൂഗിള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ ഗൂഗിളിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍ക്കുമെന്ന കാരണത്താലാണ്  കമ്പനി ഈ തീരുമാനം കൈക്കൊള്ളുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിന്റെ അടിസ്ഥാന ഘടനയില്‍ വൈറസിന്റെ സാന്നിധ്യം കമ്പനി തിരിച്ചറിഞ്ഞത്. വ്യക്തി വിവരങ്ങള്‍ സോഫ്‌റ്റ്വെയര്‍ ഡവലപ്പര്‍മാരിലേക്ക് നേരിട്ടെത്തിക്കാന്‍ കഴിവുള്ള വൈറസുകളാണ് പ്രോഗാമിങില്‍ കടന്നുകൂടിയത്. ഇക്കഴിഞ്ഞ ആറുമാസമത്രയും എങ്ങനെ ഇതിനെ ഒഴിവാക്കുമെന്ന ആലോചനയിലായിരുന്നു ഗൂഗിളിലെ വിദഗ്ധരെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇപ്പോള്‍ ഒഴിവാക്കിയാലും പിന്നീട് ഇവ വീണ്ടും കടന്ന് കൂടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഗൂഗിള്‍ പ്ലസിനെ സാമൂഹിക മാധ്യമമായി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിട്ടുള്ളതിനാല്‍ പ്ലസിന്റെ സേവനങ്ങള്‍ അവസാനിപ്പിക്കാനും കമ്പനി അന്തിമ തീരുമാനം സ്വീകരിക്കുകയായിരുന്നു.

ഗൂഗിളില്‍ സേവ് ചെയ്യുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജി മെയില്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും പ്രൈവസി അഡ്വക്കേറ്റായ ജെഫ് ചെസ്റ്റര്‍ വ്യക്തമാക്കി. ഗൂഗിള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ ചോര്‍ത്താതിരിക്കാനും പുതിയ സുരക്ഷാനടപടിക്രമങ്ങള്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഗൂഗിളിന്റെ ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായിരുന്ന ബസിനെ മാറ്റിക്കൊണ്ട് 2011 ലാണ് ഗൂഗിള്‍ പ്ലസ് എത്തിയത്. ഫേസ്ബുക്കും മറ്റ് സോഷ്യല്‍നെറ്റ്വര്‍ക്കിംങ് സൈറ്റുകളും എത്തിയതോടെ പ്ലസിന്റെ ജനപ്രിയത നഷ്ടപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com