സ്വര്‍ണം വച്ച് പലിശകുറവുളള വായ്പ ഇനി എളുപ്പമാകില്ല, കാര്‍ഷിക വായ്പകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു 

കൃഷിക്കു വേണ്ടിയുള്ള സ്വര്‍ണപ്പണയ വായ്പ ഇനി മുതല്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം
സ്വര്‍ണം വച്ച് പലിശകുറവുളള വായ്പ ഇനി എളുപ്പമാകില്ല, കാര്‍ഷിക വായ്പകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു 

തിരുവനന്തപുരം:  കൃഷിക്കു വേണ്ടിയുള്ള സ്വര്‍ണപ്പണയ വായ്പ ഇനി മുതല്‍ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം.  മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിളിച്ച സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മന്ത്രിയുടെ ആവശ്യം ബാങ്കുകള്‍ അംഗീകരിക്കുകയായിരുന്നു.

കൃഷിക്കാര്‍ക്കു ലഭിക്കേണ്ട പലിശയിളവ് അനര്‍ഹര്‍ കൈപ്പറ്റുന്നതായി മന്ത്രി പറഞ്ഞു. 4% പലിശയ്ക്ക് വായ്പയെടുത്ത ശേഷം ആ തുക 8% പലിശയ്ക്ക് നല്‍കുന്നവരുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്കുളള എല്ലാ വായ്പകളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളാക്കി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതു ബാങ്കുകള്‍ അംഗീകരിച്ചു. കൃഷി വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുളള അപേക്ഷകള്‍ 15നു മുന്‍പ് നേരിട്ടു ബാങ്കുകളില്‍ നല്‍കണം.

അഞ്ചു വര്‍ഷം വരെയാണ് നിലവിലെ വായ്പകള്‍ സാധാരണ പലിശ നിരക്കില്‍ പുനഃക്രമീകരിച്ചു നല്‍കുക. കഴിഞ്ഞ വര്‍ഷം വിവിധ ബാങ്കുകള്‍ നല്‍കിയ ഹ്രസ്വകാല കൃഷിവായ്പ 40,409 കോടി രൂപയാണ്. എന്നാല്‍ 6,641 കോടി രൂപ മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന അഞ്ചു വര്‍ഷ പരിധിയുളള കൃഷി വായ്പകളായി നല്‍കിയിട്ടുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com