91,900 രൂപ വിലയുളള ആപ്പിള്‍ ഐ ഫോണ്‍ എക്‌സിന് 74,999, കൊഡാക്കിന്റെ 32 ഇഞ്ച് വരുന്ന സ്മാര്‍ട്ട് ടിവിക്ക് വെറും 11,999; ഇന്നത്തെ ഓണ്‍ലൈന്‍ വ്യാപാര പെരുമഴ ഇങ്ങനെ 

ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഓഫര്‍ പെരുമഴ സൃഷ്ടിച്ച് ഇ-കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെയും ആമസോണിയുടെ വ്യാപാരമേളയ്ക്ക് തുടക്കമായി
91,900 രൂപ വിലയുളള ആപ്പിള്‍ ഐ ഫോണ്‍ എക്‌സിന് 74,999, കൊഡാക്കിന്റെ 32 ഇഞ്ച് വരുന്ന സ്മാര്‍ട്ട് ടിവിക്ക് വെറും 11,999; ഇന്നത്തെ ഓണ്‍ലൈന്‍ വ്യാപാര പെരുമഴ ഇങ്ങനെ 

മുംബൈ: ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഓഫര്‍ പെരുമഴ സൃഷ്ടിച്ച് ഇ-കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ലിപ്പ്കാര്‍ട്ടിന്റെയും ആമസോണിയുടെ വ്യാപാരമേളയ്ക്ക് തുടക്കമായി. ഇന്നുമുതല്‍ വരുന്ന ഏതാനും ദിവസം വരെ നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയില്‍ വമ്പിച്ച ഓഫറുകളാണ് ഇരു കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ ഫ്‌ലിപ്പ് കാര്‍ട്ട് ആരംഭിച്ച വ്യാപാരമേളയില്‍ പ്രത്യേക ഉപഭോക്താക്കളായ പ്ലസ് കസ്റ്റമേഴ്‌സിനായി ഇന്നലെ തന്നെ ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ആമസോണ്‍ ആരംഭിച്ച വ്യാപാരമേളയിലും അവരുടെ പ്രത്യേക ഉപഭോക്താക്കള്‍ക്കായി പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ മറ്റൊരു ഇ - കോമേഴ്‌സ് സ്ഥാപനമായ സ്‌നാപ് ഡീലും മത്സരരംഗത്തുണ്ട്. 

10 മുതല്‍ 15 വരെ ദിവസങ്ങളില്‍ ഓണ്‍ലൈനായി ഷോപ്പ് ചെയ്യുന്നവര്‍ക്കാണ് ആമസോണ്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക്് ഇന്ന് ഗംഭീര വിലക്കിഴിവാണ് ലഭിക്കുക. റെഡ്മി 6എ, വണ്‍പ്ലസ് 6, ആപ്പിള്‍ ഐഫോണ്‍ എക്‌സ്, റെഡ്മി വൈ 2, സാംസങ് തുടങ്ങി നിരവധി സ്മാര്‍ട്ട് ഫോണുകളാണ് വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. 

5999 രൂപയ്ക്ക് റെഡ്മി 6എ സ്വന്തമാക്കാം. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഫ്‌ലാഷ് സെയില്‍സായിട്ടാണ് റെഡ്മി 6എയുടെ വില്‍പ്പന. വണ്‍ പ്ലസ് സിക്‌സിന് 29,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതിന് പുറമേ ബോണസ് ഓഫറും, എസ്ബിഐ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കുളള എസ്ബിഐ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ഓഫറായ 2000 രൂപയും ലഭിക്കും.  34,999 രൂപ വിലയുളള സ്മാര്‍ട്ട് ഫോണാണ് പ്രത്യേക ഓഫറുകളുടെ അകമ്പടിയോടെ കുറഞ്ഞനിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. 

91,900 രൂപ വിലയുളള ആപ്പിള്‍ ഐ ഫോണ്‍ എക്‌സിന് 74,999 രൂപയാണ് ഇന്നത്തെ പ്രത്യേക ഓഫര്‍ വില. ബോണസ് ഓഫറും എസ്ബിഐ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ഓഫറും വേറെ.  മറ്റു ഓഫറുകള്‍ കണക്കാക്കാതെ തന്നെ 13,499 രൂപ വില വരുന്ന റെഡ്മി വൈ 2 10,999 രൂപയ്ക്ക് സ്വന്തമാക്കാം. സമാന രീതിയില്‍ വിവിധ സ്മാര്‍ട്ട്  ഫോണുകള്‍ക്ക് ഗംഭീര ഇളവുകളാണ് ഇന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍, ടിവി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും സമാനമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഐഎഫ്ബിയുടെ ഫുളളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോണ്ടിങ് വാഷിങ്‌മെഷീന്‍( 6 കിലോഗ്രാം) 19,999 രൂപയ്ക്ക് ലഭിക്കും. 23490 രൂപ വില വരുന്ന വാഷിങ് മെഷീനിനാണ് ഈ വിലക്കിഴിവ്. ബോണ്‍സ്, എസ്ബിഐ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എന്നിവ വെറെ. വസ്‌ത്രോല്‍പ്പനങ്ങള്‍, ബാഗുകള്‍ എന്നിവയ്ക്കും ഓഫറുണ്ട്.

ഫ്‌ലിപ്പ് കാര്‍ട്ടും സമാനമായ ഓഫറുകളുമായാണ് മത്സരരംഗത്തുളളത്. ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉല്‍പ്പനങ്ങളും വാങ്ങുന്നവര്‍ക്ക് ഗംഭീര വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊഡാക്കിന്റെ 32 ഇഞ്ച് വരുന്ന സ്മാര്‍ട്ട് ടിവി വമ്പിച്ച ഡിസ്‌ക്കൗണ്ട് ഓഫറിന്റെ അകമ്പടിയോ 11,999 രൂപയ്ക്ക് സ്വന്തമാക്കാം. 55 ഇഞ്ച് ഫോര്‍ കെ യുഎച്ച്ഡി മോഡലിന് വെറും 34,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇന്ന് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. സമാനമായി തോംസണ്‍, ഷവോമി എന്നി കമ്പനികളുടെ മോഡലുകള്‍ക്കും ആകര്‍ഷണീയമായ വിലയാണ്. സ്മാര്‍ട്ട് ഫോണ്‍ നിരയില്‍ നോക്കിയ,  സാംസങ്, തുടങ്ങിയ കമ്പനികളുടെ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 5 പ്രോയ്ക്ക് 2000 രൂപയുടെ കിഴിവാണ് അനുവദിച്ചിരിക്കുന്നത്. 12,299 രൂപയ്ക്ക് സ്വന്തമാക്കാമെന്ന് സാരം. സ്‌നാപ് ഡീലും സമാനമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com