ഈ മാസം ഇതുവരെ ഉണ്ടായ വര്‍ധന 760 രൂപ, സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ഈ മാസം ഇതുവരെ ഉണ്ടായ വര്‍ധന 760 രൂപ, സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു

കൊച്ചി:  സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവില ഉയര്‍ന്നു. പവന് 240 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 23,280 രൂപയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് 23520 രൂപയായി.ഗ്രാമിനും സമാനമായ വില വര്‍ധന ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2940 രൂപയായി. 

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 22760 രൂപയായിരുന്നു വില. ഇതാണ് ചുരുങ്ങിയ ദിവസത്തിനുളളില്‍ 760 രൂപ വര്‍ധിച്ചത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നുമുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പുറത്തേയ്ക്കുളള മൂലധന ഒഴുക്ക് തുടരുകയാണ്. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണമെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com