നിങ്ങളുടെ ത്രീഡി രൂപം കാണണോ? ഫേയ്‌സ്ബുക് കാണിച്ചു തരും; പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫേയ്‌സ്ബുക്ക്  

ഇന്ന് മുതല്‍ എല്ലാവര്‍ക്കും ന്യൂസ് ഫീഡിലും വെര്‍ച്വല്‍ റിയാലിറ്റിയിലും ത്രീഡി ഫോട്ടോകള്‍ കാണാനാവും
നിങ്ങളുടെ ത്രീഡി രൂപം കാണണോ? ഫേയ്‌സ്ബുക് കാണിച്ചു തരും; പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫേയ്‌സ്ബുക്ക്  

പഭോക്താക്കളെ ഞെട്ടിക്കാന്‍ പുതിയ ഫീച്ചറുമായി ഫേയ്‌സ്ബുക്ക്. ഇന്ന് മുതല്‍ ഫേയ്‌സ്ബുക്കിന്റെ വാളുകള്‍ ത്രീഡി ചിത്രങ്ങള്‍ കൊണ്ട് നിറയും. ന്യൂസ് ഫീഡില്‍ 3ഡി ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമന്‍. പുതിയ സൗകര്യത്തിലൂടെ 3ഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഡെപ്ത്തും മൂവ്‌മെന്റുമുള്ള ജീവസുറ്റ ഫോട്ടോകള്‍കൊണ്ട് ന്യൂസ് ഫീഡ് നിറയ്ക്കാനാണ് ഫേയ്‌സ്ബുക്കിന്റെ തീരുമാനം. 

3 ഡി ഫോട്ടോകളുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുണ്ടാകും. ഫോട്ടോകളിലെ മള്‍ട്ടിപ്പിള്‍ ലെയേഴ്‌സ്, കോണ്‍ട്രാസ്റ്റിങ് കളേഴ്‌സ്, ടെക്‌സ്ചര്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കും. ഇന്ന് മുതല്‍ എല്ലാവര്‍ക്കും ന്യൂസ് ഫീഡിലും വെര്‍ച്വല്‍ റിയാലിറ്റിയിലും ത്രീഡി ഫോട്ടോകള്‍ കാണാനാവും. ത്രീ ഡി ഫോട്ടോകള്‍ രൂപീകരിക്കാനും ഷെയര്‍ ചെയ്യാനുമുള്ള സൗകര്യം ഇന്നു മുതലുണ്ടാകുമെന്നും ഫേയ്‌സ്ബുക്ക് അറിയിച്ചു. 

ഡ്യുവല്‍ ലെന്‍സ് ക്യാമറയില്‍ പോട്രേയ്റ്റ് മോഡില്‍ എടുക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ത്രീഡി കാഴ്ച സാധ്യമാകുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഫേയ്‌സ്ബുക്കില്‍ ത്രീഡി ഫോട്ടോ ആയി ഷെയര്‍ ചെയ്യണം. അതോടെ ഈ ചിത്രങ്ങള്‍ ശരിക്ക് മുന്നിലെത്തിയപോലെ തോന്നും. വെര്‍ച്വല്‍ റിയാലിറ്റിയിലും ഇത്തരത്തില്‍ ത്രീ ഡി ചിത്രങ്ങള്‍ കാണാനുള്ള സംവിധാനവും സോഷ്യല്‍ മീഡിയ ഭീമന്‍ ഒരുക്കിയിട്ടുണ്ട്. ഒകുലസ് ഗോ ബ്രൗസറിലൂടെയോ ഒകുലസ് റിഫ്റ്റിലെ ഫയര്‍ഫോക്‌സിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. ചിത്രത്തിലെ മൂന്ന് വശങ്ങളും കാണാനായി ചിത്രങ്ങളെ വലിക്കുകയും ഉയര്‍ത്തുകയും തൊടുകയും വേണം. വരുന്ന ആഴ്ചകളില്‍ എല്ലാവരിലേക്കും പുതിയ ദൃശ്യ വിസ്മയം എത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com