എക്‌സൈസ് തീരുവ കുറച്ചതിന്റെ നേട്ടം ഇനി നാട്ടുകാര്‍ക്കില്ല, കുറച്ചത് ഇരട്ടി സ്പീഡില്‍ തിരിച്ചുകയറി; ഡീസല്‍ വില 81ലേക്ക്, പെട്രോള്‍ 87

തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു.
എക്‌സൈസ് തീരുവ കുറച്ചതിന്റെ നേട്ടം ഇനി നാട്ടുകാര്‍ക്കില്ല, കുറച്ചത് ഇരട്ടി സ്പീഡില്‍ തിരിച്ചുകയറി; ഡീസല്‍ വില 81ലേക്ക്, പെട്രോള്‍ 87

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 5 പൈസ വര്‍ധിച്ചു. 84.58 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍വിലയും കൂടി. 19 പൈസയുടെ വര്‍ധനയോടെ 79.13 രൂപയായി.

തിരുവനന്തപുരത്തും കോഴിക്കോടും  ഇന്ധനവില സമാനമായി വര്‍ധിച്ചു. പെട്രോളിന് 86.09 രൂപയായി. 80 കടന്ന ഡീസല്‍വില 81 ലേക്ക് അടുക്കുന്നു.80 രൂപ 66 പൈസ എന്നതാണ് ഇന്നത്തെ ഡീസല്‍വില. കോഴിക്കോടും സ്ഥിതിയില്‍ മാറ്റമില്ല.  പെട്രോള്‍ വില 84.95 രൂപയായി. ഡീസല്‍വില 79രൂപ 50 പൈസയായി. 

പ്രതിഷേധങ്ങളെ തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസനടപടിക്ക് ദിവസങ്ങളുടെ ആയുസ്സുമാത്രമേ ഉളളൂവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ഒരു ലിറ്റര്‍ ഇന്ധനത്തില്‍ എക്‌സൈസ് തീരുവയായി ഒന്നര രൂപയൊടൊപ്പം സംസ്ഥാനനികുതിയിലുളള ആനുപാതിക മാറ്റവും കൂടി കണക്കിലെടുത്ത് രണ്ടരരൂപയുടെ കുറവാണ് വരുത്തിയിരുന്നത്.

എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ ഇതിന്റെ ഗുണഫലം നഷ്ടപ്പെടുന്നതാണ് ദൃശ്യമാകുന്നത്. കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപയ്ക്ക് മുകളില്‍ മാത്രമാണ് ഇപ്പോഴുളള കുറവ്. ഡീസല്‍വില എക്‌സൈസ് തീരുവ കുറയ്ക്കുന്നതിന് മുന്‍പത്തെ അവസ്ഥയില്‍ എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com