1460 ജിബി ഡേറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 365 ദിവസം കാലാവധി; ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍ 

മൊബൈല്‍ താരിഫ് രംഗത്ത് മത്സരം മുറുകുന്നതിനിടെ, ആകര്‍ഷണീയ പ്ലാനുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍
1460 ജിബി ഡേറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 365 ദിവസം കാലാവധി; ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍ 

മൊബൈല്‍ താരിഫ് രംഗത്ത് മത്സരം മുറുകുന്നതിനിടെ, ആകര്‍ഷണീയ പ്ലാനുമായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. ദീപാവലിയോടനുബന്ധിച്ചുളള പ്രത്യേക ഉത്സവ ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഒരു വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 1699, 2099 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ക്ക് പുറമേ ഡേറ്റ, എസ്എംഎസ് സൗകര്യങ്ങളും ഈ ഓഫറില്‍ ലഭ്യമാണ്.

1699 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം രണ്ട് ജിബി ഡേറ്റ ലഭിക്കും. അതായത് പ്ലാനിന്റെ കാലാവധി സമയത്ത് 730 ജിബി ഡേറ്റ ലഭിക്കുമെന്ന് സാരം. പ്രതിദിനം 100 എസ്എംഎസും സൗജന്യമാണ്. 2099 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം നാല് ജിബി വരെ ഡേറ്റ ലഭിക്കുമെന്നതാണ് പ്രത്യേകത. അതായത് 1460 ജിബി വരെ ഡേറ്റ ലഭിക്കുമെന്ന് ചുരുക്കം. 

റിലയന്‍സ് ജിയോയുടെ 1699 രൂപയുടെ പ്ലാനുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഓഫറില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com