ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; 'ട്രെയിന്‍ 18' നുമായി റെയില്‍വേ

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ 18 ന്റെ നിര്‍മ്മാണച്ചിലവ് 100 കോടി രൂപയാണ്. ജനശതാബ്ദി ട്രെയിനുകളെക്കാള്‍ 15 ശതമാനത്തോളം സമയലാഭവും
ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; 'ട്രെയിന്‍ 18' നുമായി റെയില്‍വേ

ചെന്നൈ:  ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത എന്‍ജിനില്ലാത്തീവണ്ടി ഈ മാസം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങും. 2018 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാല്‍ ' ട്രെയിന്‍ 18' എന്നാണ് ഈ സെമി ഹൈസ്പീഡ് ട്രെയിന് നല്‍കിയിരിക്കുന്ന പേര്. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം വയ്ക്കാന്‍ സാധിക്കുന്ന ട്രെയിനാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ അടങ്ങുന്ന മൊഡ്യൂളുകളാണ് ട്രെയിനെ ചലിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ സ്വയം വേഗത കൂടാനുള്ള കഴിവും ഇതിനുണ്ട്.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ 18 ന്റെ നിര്‍മ്മാണച്ചിലവ് 100 കോടി രൂപയാണ്. ജനശതാബ്ദി ട്രെയിനുകളെക്കാള്‍ 15 ശതമാനത്തോളം സമയലാഭവും 16 ചെയര്‍കാര്‍ കോച്ചുകളും ഇതിലുണ്ട്. 

സിസിടിവി ക്യാമറകളും ഓട്ടോമാറ്റിക് ഡോറുകളുമുള്ള ട്രെയിനില്‍ ജിപിഎസ് -വൈഫൈ സേവനങ്ങളും ലഭ്യമാകും. ചവിട്ടുപടി പുറത്തേക്ക് വരുന്ന തരത്തിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 18 മാസമെടുത്ത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിനിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ മാസം 29 ആരംഭിക്കുന്ന പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം റെയില്‍വേയ്ക്ക് കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com