ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കമ്പനികള്‍  ;  സെക്കന്റില്‍ നീക്കം ചെയ്യുന്നത് 100 തട്ടിപ്പ് പരസ്യങ്ങളെന്ന് ഗൂഗിള്‍

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ഗ്ലോബല്‍ പ്രോഡക്ട് പോളിസി ഡയറക്ടര്‍ ഡേവിഡ് ഗ്ര
ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കമ്പനികള്‍  ;  സെക്കന്റില്‍ നീക്കം ചെയ്യുന്നത് 100 തട്ടിപ്പ് പരസ്യങ്ങളെന്ന് ഗൂഗിള്‍

സന്‍ഫ്രാന്‍സിസ്‌കോ:  തട്ടിപ്പ് പരസ്യങ്ങളെക്കൊണ്ട് തലവേദനയായിരിക്കുകയാണെന്ന് ഗൂഗിള്‍. നയലംഘനം നടത്തുന്ന നൂറ് പരസ്യങ്ങളെങ്കിലും ഓരോ സെക്കന്റിലും സെര്‍ച്ച് എഞ്ചിനില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഗൂഗിള്‍ വെളിപ്പെടുത്തി. ആപ്പിളിന്റെയും മറ്റ് പ്രമുഖ ബ്രാന്‍ഡുകളുടെയും പേരിലാണ് പലപ്പോഴും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വിലസുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ഗ്ലോബല്‍ പ്രോഡക്ട് പോളിസി ഡയറക്ടര്‍ ഡേവിഡ് ഗ്രാഫ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 320 കോടി പരസ്യങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്തതായാണ് വാള്‍സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. 

 തേഡ് പാര്‍ട്ടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ബിസിനസില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആഗോള വ്യാപകമായി ഇത്തരം ബിസിനസുകള്‍ക്ക് കര്‍ശന മാനദണ്ഡങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. നിയമാനുസൃതമായ പ്രൊവൈഡേര്‍സിനെ മാത്രം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും ഇതിനായി വിവിധ വെരിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യകരമായ പരസ്യപരിസ്ഥിതി വളര്‍ത്തിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പ്രാധാന്യമില്ലാത്തതും ദോഷകരവുമായ പരസ്യങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുകയെന്നതും ഉത്തരവാദിത്വപ്പെട്ട സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ ഗൂഗിള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com