അഞ്ചുദിവസത്തേയ്ക്ക് പത്ത് ജിബി ഡേറ്റ; സെലിബ്രേഷന്‍ പായ്ക്കുമായി ജിയോ 

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിലവിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ ലഭ്യമാക്കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 
അഞ്ചുദിവസത്തേയ്ക്ക് പത്ത് ജിബി ഡേറ്റ; സെലിബ്രേഷന്‍ പായ്ക്കുമായി ജിയോ 

മുംബൈ:  മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന റിലയന്‍സ് ജിയോ സെലിബ്രേഷന്‍ പായ്ക്ക് പ്രഖ്യാപിച്ചു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിലവിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ ലഭ്യമാക്കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 

നിലവില്‍ ലഭിക്കുന്ന ഓഫറുകള്‍ക്ക് പുറമേ പ്രതിദിനം ടുജിബി ഫോര്‍ജി ഡേറ്റ അധികം നല്‍കുന്ന പരിമിതമായ ഓഫറാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചത്. ഇന്ന് ആരംഭിക്കുന്ന ഓഫറിന്റെ ആനുകൂല്യം സെപ്റ്റംബര്‍ 11 വരെ ലഭിക്കും. അതായത് അഞ്ചുദിവസത്തിനകം പത്ത് ജിബി ഡേറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് സാരം. പുലര്‍ച്ചെ 12ന് ഡേറ്റ ആനുകൂല്യം പ്രതിദിനം പുതുക്കുന്ന തരത്തിലാണ് പ്ലാന്‍ ക്രമീച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com