വാഹനങ്ങളിലെ സ്വയം നിയന്ത്രിത ബ്രേക്ക് ഇന്ത്യയിലേക്കും; വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം

വികസിത രാജ്യങ്ങളില്‍ 2012ടെ സ്വയം നിയന്ത്രിത ബ്രേക്കിങ് സംവിധാനം നിലവില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്
വാഹനങ്ങളിലെ സ്വയം നിയന്ത്രിത ബ്രേക്ക് ഇന്ത്യയിലേക്കും; വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയിലേക്കും. റോഡില്‍, അപകടങ്ങള്‍ക്ക് കാരണമാകുന്ന എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഓട്ടോമാറ്റിക്കായി ബ്രേക്കിട്ട് വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യയിലേക്കും എത്തുന്നത്. 

വികസിത രാജ്യങ്ങളില്‍ പലതിലും നിലവില്‍ വരുന്നതിനൊപ്പം ഈ സാങ്കേതിക വിദ്യ ഇന്ത്യന്‍ വാഹന ലോകത്തേക്കും എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തി. ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഹനങ്ങളില്‍ സ്ഥാപിക്കണം എന്നുള്ളത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. 

ഇലക്ട്രോണിക് സ്‌റ്റെമ്പിലിറ്റി കണ്ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം, ആന്റി ലോക്ക് ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്‍ എന്നിവയാണ് അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നത്. ഏത് സ്പീഡില്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക് ബ്രേക്ക് ആക്റ്റിവേറ്റ് ആവണം എന്ന് സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളെ അറിയിക്കും എന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. 

2022നകം പരിഷ്‌കാരം ഇന്ത്യയില്‍ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വികസിത രാജ്യങ്ങളില്‍ 2012ടെ സ്വയം നിയന്ത്രിത ബ്രേക്കിങ് സംവിധാനം നിലവില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഈ സംവിധാനം വരുന്നതോടെ വാഹനങ്ങളുടെ കൂട്ടിയിടിയിലൂടെയുള്ള അപകടങ്ങള്‍ കൂടുതലായും ഒഴിവാക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com