അവസരമൊരുക്കി തപാൽ ബാങ്ക്; നിങ്ങൾക്കും തുടങ്ങാം സീറോ ബാലൻസ് അക്കൗണ്ട് 

ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെപ്പോലെ തപാല്‍ ബാങ്കും സീറോ ബാന്‍സ് അക്കൗണ്ട് തുടങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്
അവസരമൊരുക്കി തപാൽ ബാങ്ക്; നിങ്ങൾക്കും തുടങ്ങാം സീറോ ബാലൻസ് അക്കൗണ്ട് 

രാജ്യത്തെ പോസ്റ്റോഫീസുകൾ കേന്ദ്രീകരിച്ച് തുടങ്ങിയ, ബാങ്കിങ് സംവിധാനം വഴിയുള്ള സേവനങ്ങൾ സമീപകാലത്ത് കൂടുതൽ വിപുലീകരിച്ചിരുന്നു. ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെപ്പോലെ തപാല്‍ ബാങ്കും സീറോ ബാന്‍സ് അക്കൗണ്ട് തുടങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. അക്കൗണ്ടില്‍ നിശ്ചിത തുക മിനിമം സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ല. സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് തന്നെയാണ് ഇരു ബാങ്കുകളും സീറോ ബാലന്‍സ് അക്കൗണ്ടിലും നല്‍കുന്നത്. പത്ത് വയസ് പൂർത്തിയായ ആർക്കും തപാൽ ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാം. ഇരു ബാങ്കുകളിലെയും സീറോ ബാലന്‍സ് അക്കൗണ്ടുകളിലെ സവിശേഷതകൾ ഇതൊക്കെയാണ്. 

എസ്ബിഎെയിൽ
1- കെവൈസി മാനദണ്ഡപ്രകാരമാുള്ള രേഖകള്‍ നല്‍കിയാല്‍ ആര്‍ക്കും അക്കൗണ്ട് തുടങ്ങാം.
2- വ്യക്തിഗതമായോ, ജോയന്റായോ അക്കൗണ്ട് ആരംഭിക്കാം. ഐതര്‍ ഓര്‍ സര്‍വൈവര്‍, ഫോര്‍മര്‍ ഓര്‍ സര്‍വൈവര്‍, എനിവണ്‍ ഓര്‍ സര്‍വൈവര്‍ എന്നീ രീതികളില്‍ അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുന്നുണ്ട്.
3- അക്കൗണ്ടില്‍ നിശ്ചിത തുക സൂക്ഷിക്കണമെന്ന് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നില്ല.
4- പരമാവധി എത്രതുകവേണമെങ്കിലും അക്കൗണ്ടില്‍ സൂക്ഷിക്കാം. അതിന് നിയന്ത്രണമില്ല.
5- ഒരു കോടി രൂപയ്ക്ക് താഴെയാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 3.5 ശതമാനമാണ് വാര്‍ഷിക പലിശ. ഒരു കോടി രൂപയ്ക്ക് മുകളിലാണെങ്കില്‍ നാല് ശതമാനം ലഭിക്കും.
6- ബാങ്കിലെത്തി വിത്‌ഡ്രോവല്‍ ഫോം ഉപയോഗിച്ച് പണം പിന്‍വലിക്കാം. അല്ലെങ്കില്‍ എടിഎം സൗകര്യം ഉപയോഗിക്കുകയുമാകാം. റൂപെ എടിഎം കാര്‍ഡാണ് സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുക.
7- റൂപെ എടിഎം കാര്‍ഡ് സൗജന്യമായാണ് നല്‍കുന്നത്. അതിന് വാര്‍ഷിക ഫീസ് ഈടാക്കുകയില്ല. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിനും ചാര്‍ജില്ല.
8- എസ്ബിഐയുടെ ഏതെങ്കിലും ശാഖകളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാകാന്‍ പാടില്ല. എങ്കില്‍ മാത്രമെ സീറോ ബാലന്‍സ് അക്കൗണ്ടായ ബേസിക് സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കൂ.
9- പ്രതിമാസം നാല് തവണയാണ് പണം പിന്‍വലിക്കാന്‍ കഴിയുക.

തപാല്‍ ബാങ്കിൽ
1- പത്ത് വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ച് അക്കൗണ്ട് തുടങ്ങാം.
2- തുടക്കത്തിലോ പിന്നീടോ അക്കൗണ്ടില്‍ മിനിമം നിക്ഷേപം വേണമെന്ന് നിര്‍ബന്ധമില്ല.
3- അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് നിര്‍ബന്ധമില്ല.
4- തപാല്‍ ബാങ്കിന്റെ സീറോ ബാലന്‍സ് അക്കൗണ്ടില്‍ പരമാവധി ഒരു ലക്ഷം രൂപവരെയാണ് നിക്ഷേപിക്കാന്‍ കഴിയുക.
5- നാല് ശതമാനം പലിശ പാദവാര്‍ഷിക നിരക്കില്‍ ലഭിക്കും.
6- എസ്എംഎസ് അലര്‍ട്ട് സൗജന്യമായി ലഭിക്കും.
7- മൂന്ന് മാസത്തിലൊരിക്കൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സൗജന്യമായി ലഭിക്കും. കൂടുതലായി ആവശ്യപ്പെടുന്ന ഓരോ സ്‌റ്റേറ്റ്മെന്റിനും 50 രൂപവീതം ഈടാക്കും.
8- പ്രതിമാസം നാല് തവണയാണ് പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com