പേരിന് ഓമനത്തമില്ല; ഐആര്‍സിടിസിയുടെ പേര് മാറ്റുന്നു, സാധാരണക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് നിര്‍ദേശിക്കാന്‍ റെയില്‍വേ മന്ത്രി 

പേര് ആകര്‍ഷകമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ പേരുമാറ്റാന്‍ റെയില്‍വേ നീക്കം തുടങ്ങി
പേരിന് ഓമനത്തമില്ല; ഐആര്‍സിടിസിയുടെ പേര് മാറ്റുന്നു, സാധാരണക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് നിര്‍ദേശിക്കാന്‍ റെയില്‍വേ മന്ത്രി 

തൃശ്ശൂര്‍: പേര് ആകര്‍ഷകമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ പേരുമാറ്റാന്‍ റെയില്‍വേ നീക്കം തുടങ്ങി. ചുരുക്കപ്പേരായ ഐ.ആര്‍.സി.ടി.സി.ക്കും ഓമനത്തമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയ്ക്ക് നീക്കം ആരംഭിച്ചിരിക്കുന്നത്. 

ആകര്‍ഷകമായ പേര് കണ്ടെത്താന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ റെയില്‍വേ ഉന്നതാധികാരികളോട് നിര്‍ദേശിച്ചു. ചെറുതും ആകര്‍ഷകവും സാധാരണക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതുമായ പുതിയ ബ്രാന്‍ഡ് പേര് കണ്ടെത്താനാണ് നിര്‍ദേശം.

റെയില്‍വേയുടെ സേവനങ്ങള്‍ക്ക് പുതിയ പേര് നിര്‍ദേശിക്കാനാവശ്യപ്പെട്ട് ജനുവരി അവസാനം കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ മത്സരം നടത്തിയിരുന്നു. ജൂലായ് വരെ 1852 പേര്‍ പേരുകള്‍ നിര്‍ദേശിച്ചു. ഇതില്‍നിന്ന് നല്ല പേര് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് റെയില്‍വേ മന്ത്രി ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com