പ്രളയക്കെടുതി കോഴി വില്പനയെ ബാധിച്ചു, എട്ടുലക്ഷം കിലോയുടെ കുറവ്, 50 കോടിയുടെ നഷ്ടം; കോഴിക്ക് 80 , കോഴിയിറച്ചിക്ക് 140 രൂപ

പ്രളയക്കെടുതിക്ക് പിന്നാലെ കോഴിവില കുറഞ്ഞിട്ടും വില്പനയില്‍ വന്‍ ഇടിവ്
പ്രളയക്കെടുതി കോഴി വില്പനയെ ബാധിച്ചു, എട്ടുലക്ഷം കിലോയുടെ കുറവ്, 50 കോടിയുടെ നഷ്ടം; കോഴിക്ക് 80 , കോഴിയിറച്ചിക്ക് 140 രൂപ

കൊച്ചി: പ്രളയക്കെടുതിക്ക് പിന്നാലെ കോഴിവില കുറഞ്ഞിട്ടും വില്പനയില്‍ വന്‍ ഇടിവ്. ഒരു ദിവസം 26 ലക്ഷം കിലോ വില്പനയുണ്ടായിരുന്ന സ്ഥാനത്ത് 18 ലക്ഷം കിലോയാണ് ഇപ്പോഴത്തെ വില്പന. എട്ടു ലക്ഷം കിലോയുടെ കുറവാണ് കണക്കാക്കുന്നത്.ഇതരസംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന കോഴിയുടെ വരവ് മുമ്പത്തേക്കാള്‍ കൂടിയതോടെ ആവശ്യത്തേക്കാള്‍ കൂടുതല്‍ കോഴി ലഭ്യമാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ പ്രളയക്കെടുതിയും വിലയിടിവിനുള്ള പ്രധാന കാരണമായി ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

വരുന്ന ഒരുമാസത്തേക്ക് കോഴിവില കൂടാന്‍ സാധ്യതയില്ലെന്നാണ് ഉത്പാദകര്‍ പറയുന്നത്. ജി.എസ്.ടി. നിലവില്‍ വന്നതിനുശേഷം തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും ആന്ധ്രപ്രേദശില്‍നിന്നും കോഴി എത്തുന്നത് കൂടി. പരിശോധനകളൊന്നുമില്ലാതെ വന്‍തോതില്‍ കോഴി വന്നുതുടങ്ങിയതോടെയാണ് വില കുറഞ്ഞത്. പരിശോധനകള്‍ ഫലപ്രദമായി നടക്കാത്തതിനാല്‍ മോശം കോഴികളും കേരളത്തിലെത്തുന്നുണ്ട്. ഉത്പാദനച്ചെലവ് കേരളത്തേക്കാള്‍ കുറവായതിനാല്‍ പുറമേനിന്നുള്ള കോഴി കുറഞ്ഞവിലയില്‍ വില്പനക്കാരിലെത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഇക്കാരണത്താല്‍ മലബാര്‍ മേഖലയില്‍ വില്പനയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്.

അതേസമയം പ്രളയക്കെടുതിമൂലം കോഴി ഉത്പാദത്തില്‍ സംസ്ഥാനത്ത് 50 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. 85 ശതമാനം ഉത്പാദനമുണ്ടായിരുന്നിടത്ത് 35 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തില്‍ സംഭവിച്ചിട്ടുള്ളത്. 110 രൂപയുണ്ടായിരുന്ന കോഴിയുടെ വില ഇപ്പോള്‍ 75. 80 വരെയാണ്. കോഴിയിറച്ചിക്ക് 120-140 വരെയാണ് ഇപ്പോഴത്തെ വില. സംസ്ഥാനത്തെ ഫാം ഉത്പാദകര്‍ക്ക് ഉത്പാദച്ചെലവില്‍ 15 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 80-85 രൂപ വരെ ചെലവ് വരുന്ന കോഴികള്‍ 53 - 55 രൂപ നിരക്കിലാണ് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com