കിടക്ക-തലയണ വിപണിയെ ഉണര്‍ത്തി പ്രളയം; ഡിമാന്‍ഡ് കൂടി

പ്രളയത്തിന് ശേഷം ജനങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നവയില്‍ ഏറിയ പങ്കും കിടക്കകളായിരുന്നു
കിടക്ക-തലയണ വിപണിയെ ഉണര്‍ത്തി പ്രളയം; ഡിമാന്‍ഡ് കൂടി

കൊച്ചി: അത്ര അനക്കമില്ലാതെ കിടന്നിരുന്നതായിരുന്നു സംസ്ഥാനത്തെ കിടക്ക-തലയണ വിപണി. പക്ഷേ പ്രളയം കഴിഞ്ഞതോടെ സ്ഥിതി മാറി. കിടക്കകള്‍ക്കും തലയണകള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറുന്നു.

പ്രളയത്തിന് ശേഷം ജനങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നവയില്‍ ഏറിയ പങ്കും കിടക്കകളായിരുന്നു. നനഞ്ഞ് കുതിര്‍ന്ന് ചെളി നിറഞ്ഞ കിടക്കകള്‍ ഉപേക്ഷിക്കുകയല്ലാതെ പലര്‍ക്കും വഴിയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്നു മുതല്‍ വീണ്ടും തുടങ്ങുന്ന കുടുംബങ്ങള്‍ ആദ്യം വാങ്ങുന്നത് കിടക്കകളാണ്...

കിടക്കയ്ക്കും തലയിണയ്ക്കും പ്രധാന സ്ഥാനം ലഭിച്ചതോടെ ഇവയുടെ വിപണി ഉയര്‍ന്നു. ദുരിതാശ്വാസ സമയത്ത് ക്യാമ്പുകളിലേക്കും മറ്റും വലിയ തോതില്‍ കിടക്കകള്‍ സന്നദ്ധ പ്രവര്‍ത്തകരും വ്യക്തികളും വാങ്ങി നല്‍കിയിരുന്നു. സിംഗിള്‍ കിടക്കകളാണ് ക്യാമ്പുകളിലേക്ക് ഏറ്റവും കൂടുതല്‍ വിറ്റുപോയത്. ഇതും വിപണിക്ക് ഉണര്‍വ് നല്‍കി. സ്റ്റോക്ക് തീരുന്ന സാഹചര്യം വരെ ഉണ്ടായതായി കട ഉടമകള്‍ പറയുന്നു.

കിടക്കകള്‍ക്ക് പുറമെ സോഫാ സെറ്റുകള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഇതിനൊപ്പം ടിവി, കട്ടില്‍ എന്നിവയുടെ വില്‍പ്പനയും വര്‍ധിച്ചു. ഇവ ഇഎംഐയില്‍ വാങ്ങാം എന്നതാണ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com