ട്രോളുകള്‍ കണ്ട് ഇനി അന്തം വിടേണ്ടി വരില്ല, ട്രോളിന്റെ അര്‍ത്ഥം പറഞ്ഞു തരാന്‍ ഫേയ്‌സ്ബുക്ക് റൊസെറ്റയെ ഇറക്കുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ മനസിലാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഫേയ്‌സ്ബുക്ക്
ട്രോളുകള്‍ കണ്ട് ഇനി അന്തം വിടേണ്ടി വരില്ല, ട്രോളിന്റെ അര്‍ത്ഥം പറഞ്ഞു തരാന്‍ ഫേയ്‌സ്ബുക്ക് റൊസെറ്റയെ ഇറക്കുന്നു

സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോളുകളാണ്. എന്ത് വിഷയമായിക്കോട്ടേ അതെല്ലാം ട്രോളിന്‍ മുക്കാതെ പറയാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ എല്ലാ ട്രോളുകളും നമുക്ക് മനസിലാകണമെന്നില്ല. ചില ട്രോളുകള്‍ കണ്ട് എന്താ സംഭവം എന്നറിയാതെ അന്തിച്ച് നില്‍ക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ നമ്മെ സഹായിക്കാന്‍ ഒരുങ്ങുകയാണ് ഫേയ്‌സ്ബുക്ക്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ മനസിലാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഫേയ്‌സ്ബുക്ക്. 

ഇതിനായി റൊസെറ്റ എന്ന പേരില്‍ ഒരു മെഷീന്‍ ലേണിങ് സിസ്റ്റം നിര്‍മിക്കുമെന്നാണ് സോഷ്യല്‍ മീഡിയ ഭീമന്റെ പ്രഖ്യാപനം. ഫേയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന കോടിക്കണക്കിന് വരുന്ന ചിത്രങ്ങളില്‍ നിന്ന് എഴുത്തുകള്‍ എടുത്ത് സാഹചര്യം മനസിലാക്കിയെടുക്കാന്‍ ഇതിന് കഴിയും. സിസ്റ്റം ആദ്യം ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് എഴുത്തുകള്‍ എടുക്കും. പിന്നീട് ടെക്സ്റ്റ് റെക്കഗ്നീഷ്യന്‍ ഉപയോഗിച്ച് എന്താണ് യഥാര്‍ത്ഥത്തില്‍ പറയുന്നത് എന്ന് കണ്ടെത്തും. അതിന് ശേഷമാണ് ട്രോളിലെ എഴുത്തിനെ വ്യാഖ്യാനിക്കുന്നത്. 

ട്രോളുകളെ മനസിലാക്കാന്‍ മാത്രമല്ല മറ്റ് പല പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപയോഗിക്കാനാകും. മെനുകളിലേയും സ്ട്രീറ്റ് സൈനുകളിലേയും തുണികളിലെ ലേബലുകളിലേയും എഴുത്തുകള്‍ വായിക്കാനാകും. കൂടാതെ ഫേയ്‌സ്ബുക്കില്‍ വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ കണ്ടുപിടിച്ച് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനും റൊസെറ്റ സഹായിക്കും. ദിവസം ലക്ഷം കോടി ചിത്രങ്ങള്‍ പ്രോസസ് ചെയ്യാന്‍ ഈ സംവിധാനത്തിനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com