പെട്രോളിയം ഇറക്കുമതി കുറയ്ക്കാന്‍ വഴി തേടി കേന്ദ്രം; എഥനോള്‍ ഉത്പാദനം കൂട്ടും, വില ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

പെട്രോളിയം ഇറക്കുമതി കുറയ്ക്കാന്‍ വഴി തേടി കേന്ദ്രം; എഥനോള്‍ ഉത്പാദനം കൂട്ടും, വില ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം
പെട്രോളിയം ഇറക്കുമതി കുറയ്ക്കാന്‍ വഴി തേടി കേന്ദ്രം; എഥനോള്‍ ഉത്പാദനം കൂട്ടും, വില ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്തുന്നതിന് ജൈവ ഇന്ധനത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇതിന്റെ ഭാഗമായി പഞ്ചസാര മില്ലുകളില്‍ ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ വില ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇരുപത്തിയഞ്ചു ശതമാനം വില വര്‍ധനയ്ക്കാണ് തീരുമാനം.

ജൈവ ഇന്ധനമായ എഥനോള്‍ പഞ്ചസാര മില്ലുകള്‍ പൊതുമേഖലാ എണ്ണകമ്പനികള്‍ക്കാണ് നല്‍കുന്നത്. വാഹന ഇന്ധനത്തില്‍ പത്തു ശതമാനം എഥനോള്‍ കലര്‍ത്തി വില്‍ക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എണ്ണക്കമ്പനികള്‍ക്ക് ആവശ്യത്തിന് എഥനോള്‍ ലഭിക്കാത്തതിനാല്‍ ഇതു പൂര്‍ണമായും നടപ്പാക്കാനായിട്ടില്ല.

കൂടുതല്‍ വില ലഭിക്കുന്നതോടെ പഞ്ചസാര മില്ലുകള്‍ എഥനോള്‍ ഉത്പാദനം കൂട്ടും എന്നാണ് സര്‍്ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടെ എഥനോള്‍ കലര്‍ത്തിയുള്ള പെട്രോള്‍ കൂടുതല്‍ വില്‍ക്കാനാവും. അതുവഴി അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ബി ഹെവി മൊളാസസില്‍നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ സംഭരണ വില ലിറ്ററിന് 47.13ല്‍നിന്ന് 59 ആക്കി ഉയര്‍ത്താനാണ് മന്ത്രിസഭ അനുമതി നല്‍കിയത്. സി ഹെവി മൊളാസസില്‍നിന്നുള്ള എഥനോളിന് നിലവിലെ 43.46 രൂപയ്ക്കു പകരം ഇനിമുതല്‍ 53 രൂപ ലഭിക്കും. ഇരുപത്തിയഞ്ചു ശതമാനം വില അധികം ലഭിക്കുന്നതോടെ പഞ്ചസാര മില്ലുകള്‍ കൂടുതല്‍ എഥനോള്‍ ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com