രണ്ടാം വാര്‍ഷികത്തില്‍ വമ്പന്‍ ഓഫറുമായി ജിയോ ; ആരും വീണുപോകും

രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് അത്യാകര്‍ഷക ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ
രണ്ടാം വാര്‍ഷികത്തില്‍ വമ്പന്‍ ഓഫറുമായി ജിയോ ; ആരും വീണുപോകും


മുംബൈ : രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് അത്യാകര്‍ഷക ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 100 രൂപയ്ക്ക് പരിധിയില്ലാത്ത കോളുകള്‍, പ്രതിമാസം 42 ജിബി ഡാറ്റ എന്നിവയാണ് ഓഫറായി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫര്‍ വാലിഡിറ്റി സെപ്റ്റംബര്‍ 12 ന് ആരംഭിക്കും. സെപ്റ്റംബര്‍ 21 വരെയാകും ഓഫര്‍ ലഭിക്കുകയെന്നും റിലയന്‍സ് ജിയോ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 

റിലയന്‍സ് ഉപഭോക്താക്കള്‍ മൂന്നുമാസത്തേക്കുള്ള 399 രൂപയുടെ റീചാര്‍ജിന്, 50 രൂപ വീതം ഇന്‍സ്റ്റന്റ് കാഷ് ബാക്കായും ജിയോ ആപ്പിലെ ഫോണ്‍പെ വഴിയും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടെ 399 രൂപ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക്, 299 രൂപ മാത്രമേ ചെലവാകൂ. 

ഓഫര്‍ കാലയളവില്‍ ഫോണ്‍പെ വഴിയുള്ള ഒരു ഇടപാടിന് മാത്രമേ ഈ സൗജന്യം ലഭിക്കുകയുള്ളൂ എന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കാഷ് ബാക്ക് ഫോണ്‍പെ ഗിഫ്റ്റ് വൗച്ചര്‍ വഴിയായിരിക്കുമെന്നും, ഇടപാട് പൂര്‍ത്തിയായാല്‍ ഉപഭോക്താവിന്റെ ഫോണ്‍പെ അക്കൗണ്ടിലേക്ക് 24 മണിക്കൂറിനകം പണം ക്രെഡിറ്റ് ചെയ്യുമെന്നും റിലയന്‍സ് ജിയോ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com