ഡോക്ടറെന്തിനാ ? ഇസിജി അറിയാന്‍ ഇനി ആപ്പിളുണ്ടല്ലോ; ആപ്പുമായി ആപ്പിളിന്റെ പുതിയ വാച്ച്

ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയുന്ന ഫോണ്‍ ഉടന്‍ തന്നെ കോണ്‍ടാക്ട് നമ്പറുകളിലേക്ക് ബന്ധപ്പെടും
ഡോക്ടറെന്തിനാ ? ഇസിജി അറിയാന്‍ ഇനി ആപ്പിളുണ്ടല്ലോ; ആപ്പുമായി ആപ്പിളിന്റെ പുതിയ വാച്ച്

കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ പുത്തന്‍ പതിപ്പ് ഐ ഫോണുകള്‍ കൂടാതെ വാച്ചും പുറത്തിറക്കി. ആപ്പിള്‍ വാച്ച് 4 അവതരിപ്പിച്ചത് ടിം കുക്കാണ്.
ഡോക്ടറില്ലാതെ ഇസിജി എടുക്കാമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനമായ സവിശേഷത. ഹൃദയമിടിപ്പിനും ശ്വാസാച്ഛ്വാസത്തിനും പുറമേ ഓഹരി വിപണിയും വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയുന്ന ഫോണ്‍ ഉടന്‍ തന്നെ കോണ്‍ടാക്ട് നമ്പറുകളിലേക്ക് ബന്ധപ്പെടും.44 മില്ലീമീറ്റര്‍ വലിപ്പമുള്ള വാചച്ചിന് 18 മണിക്കൂറിലേറെ ബാറ്ററി ലൈഫുണ്ട്.

ഇതിനും പുറമേ വര്‍ക്കൗട്ടിനുള്ള ആപ്പുകളുമടങ്ങിയതാണ് ഡിജിറ്റല്‍ വാച്ച്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ചതാണ് ഈ വാച്ച്. 
സെപ്തംബര്‍ 14 മുതലാണ് ആപ്പിള്‍ 4 വാച്ചിന്റെ പ്രീ ഓര്‍ഡര്‍ ബുക്കിംഗ് ആരംഭിക്കുക. ഏകദേശം 29,000 രൂപയാണ് വാച്ചിന്റെ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com