ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണിന്റെ വില കുറയുന്നു: 6എസ് വെറും 29900 രൂപയ്ക്ക് 

പുതിയ ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെ പഴയ ചില ഫോണുകളുടെ വില കുറച്ചിരിക്കുകയാണ് കമ്പനി.
ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണിന്റെ വില കുറയുന്നു: 6എസ് വെറും 29900 രൂപയ്ക്ക് 

പുതിയ ഫോണുകള്‍ ഒന്നിന് പിറകെ ഒന്നായി ഇറങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഓരോ കമ്പനികളും അവരുടെ പഴയ മോഡലുകള്‍ക്ക് വില കുറയ്ക്കാറുണ്ട്. ആപ്പിള്‍ കമ്പനിയും അവരുടെ ഐഫോണിന് വില കുറയ്ക്കുകയാണ്. ഈ മാസം പതിനൊന്നിന് ആപ്പിളിന്റെ ഐഫോണ്‍ എക്‌സ് ആറും എക്‌സ് എക്‌സും ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഇതിനൊപ്പം തന്നെ ഐഫോണ്‍ 10 എസും 10 എസ് മാക്‌സും പുറത്തിറക്കിയിരുന്നു.

പുതിയ ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെ പഴയ ചില ഫോണുകളുടെ വില കുറച്ചിരിക്കുകയാണ് കമ്പനി. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ എസ്ഇ തുടങ്ങിയ മോഡലുകളുടെ വില ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തു മാറ്റിയിട്ടുമുണ്ട്. ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ എസ്ഇ തുടങ്ങിയ മോഡലുകളുടെ വില്‍പ്പന യുഎസില്‍ നിര്‍ത്തിവയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പുതിയ ഫോണ്‍ വിപണിയിലിറക്കിയതിന് പിന്നാലെ കമ്പനി ഇന്ത്യയില്‍ നിന്നും ചില പഴയ മോഡലുകളുടെ വില്‍പ്പന നിര്‍ത്തി വെച്ചേക്കാം. വില്‍പ്പന നിര്‍ത്താന്‍ സത്യസന്ധമായ കാരണവുമുണ്ട് കമ്പനിക്ക്. എന്താണെന്നാല്‍ ഐഫോണ്‍ എസ്ഇ ഐഫോണ്‍ 6എസ് മോഡലുകള്‍ക്ക് വമ്പിച്ച സ്വീകാര്യതയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇത് ആപ്പിളിന്റെ പുതുതായി ഇറക്കിയ ഫോണിന്റെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയാണ് പഴയ ചില മോഡലുകളുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തി വെയ്ക്കുന്നത്. പഴയ മോഡലുകള്‍ വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കാനുള്ള കാരണവും ഇതാണ്.

ആപ്പിള്‍ ഐഫോണ്‍ 6എസ്
ആപ്പിളിന്റെ ഐഫോണ്‍ 6എസ് വമ്പിച്ച ഓഫറിലാണ് വിറ്റഴിക്കുന്നത്. 32ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 6എസ് പ്ലസ് 52,240 രൂപയ്ക്കാണ് ആദ്യം വിപണിയിലെത്തിയത്. ഇപ്പോഴിതിന് 34900 രൂപയാണ് വില. 61,450 രൂപയുണ്ടായിരുന്ന 128ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 6എസ് പ്ലസ് ഇപ്പോള്‍ 44,900 രൂപയ്ക്കാണ് കൊടുക്കുന്നത്. ഐഫോണ്‍ 6എസ് ലൈന്‍അപ് ഇപ്പോള്‍ 29,900ത്തിന് ലഭിക്കും ഇതിന്റെ ആദ്യവില 39,900 ആയിരുന്നു. 10000 രൂപയില്‍ അധികം വ്യത്യാസത്തില്‍ വരെയാണ് ഓഫര്‍ വില്‍പ്പന.

ഇതുപോലെ ആപ്പിളിന്റെ ഒരു ലക്ഷത്തിനടുത്ത് വരെ വില വരുന്ന ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8 തുടങ്ങിയ മോഡലുകളും കമ്പനി വിലക്കുറവില്‍ വിറ്റഴിക്കുന്നുണ്ട്. ഇനിനൊപ്പം ജനപ്രിയ മോഡലായ ഐഫോണ്‍ 7ഉം വിലക്കുറവില്‍ തന്നെയാണ് വിറ്റഴിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com