പ്രൈം ഉപഭോക്താക്കള്‍ക്ക് ഇനി ഓഫ്‌ലൈനിലും ആനുകൂല്യങ്ങള്‍ ; വിപണി കീഴടക്കാന്‍ പുതിയ തന്ത്രവുമായി ആമസോണ്‍ ഇന്ത്യ

കടകളില്‍ നേരിട്ട് പോയി ഷോപ്പിംഗ് നടത്തുമ്പോള്‍  പ്രൈം അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് പുതിയ ഓഫറിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നത്.
പ്രൈം ഉപഭോക്താക്കള്‍ക്ക് ഇനി ഓഫ്‌ലൈനിലും ആനുകൂല്യങ്ങള്‍ ; വിപണി കീഴടക്കാന്‍ പുതിയ തന്ത്രവുമായി ആമസോണ്‍ ഇന്ത്യ

ന്ത്യന്‍ വിപണി പിടിച്ചടക്കുന്നതിന്റെ ഭാഗമായി പ്രൈമിന്റെ ഗുണം ഓഫ്‌ലൈന്‍ ചാനലുകളിലേക്ക് നല്‍കാനാണ് ആമസോണ്‍ ഇന്ത്യയുടെ പുതിയ ശ്രമം. കൂടുതല്‍ ആളുകളെ ആമസോണ്‍ പ്രൈം അംഗങ്ങളാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിനെയും ഭക്ഷ്യ ശൃംഖലയെയും നേരത്തെ പ്രൈമിനോട് ബന്ധിപ്പിച്ചിരുന്നു.  കടകളില്‍ നേരിട്ട് പോയി ഷോപ്പിംഗ് നടത്തുമ്പോള്‍  പ്രൈം അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് പുതിയ ഓഫറിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നത്.

 രാജ്യത്തെ ചെറിയ നഗരങ്ങളും പട്ടണങ്ങളും പിടിച്ചെടുക്കാനാണ് പുതിയ നയത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുകയാണ് പ്രാധാന്യമെന്നും അതിനായി ജനങ്ങളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ മുന്നോട്ട് വയ്ക്കാന്‍ ആമസോണ്‍ ശ്രദ്ധിക്കാറുണ്ടെന്നും കമ്പനി പ്രതിനിധി സ്വകാര്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

യുഎസില്‍ പ്രൈം അംഗത്വമുള്ളവര്‍ക്ക് ആഴ്ചയിലുള്ള ഡിസ്‌കൗണ്ട് കൂപ്പണിന് പുറമേ 10 ശതമാനം അധിക ഡിസ്‌കൗണ്ട് ഭക്ഷ്യശാലകളില്‍ അനുവദിക്കാറുണ്ട്.  ഇന്ത്യയില്‍ ടണ്‍ ടാഗെന്ന ഡിജിറ്റല്‍ പേമെന്റ് കമ്പനിയുമായി ചേര്‍ന്ന് നിക്ഷേപം നടത്തുന്ന ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ കൊണ്ടുവരുന്നതിനായുള്ള തിരക്കിട്ട ആലോചനയിലാണ്. 

റസ്‌റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ വരെ പ്രൈം ഉപഭോക്താവിന് മടങ്ങാന്‍ സാധിക്കുന്നത് പോലുള്ള വമ്പന്‍ ഓഫറുകള്‍ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 8000 റസ്റ്റോറന്റുകളില്‍ ഇത് സംബന്ധിച്ച ധാരണയിലെത്തിച്ചേരുമെന്നാണ് ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com