'കീറിയ നോട്ടുമായി ഇനി ബാങ്കില്‍ ചെന്നാല്‍ മുഴുവന്‍ പണവും കിട്ടില്ല'; മാര്‍ഗനിര്‍ദേശം ഇറക്കി റിസര്‍വ് ബാങ്ക്

നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം കിട്ടുക
'കീറിയ നോട്ടുമായി ഇനി ബാങ്കില്‍ ചെന്നാല്‍ മുഴുവന്‍ പണവും കിട്ടില്ല'; മാര്‍ഗനിര്‍ദേശം ഇറക്കി റിസര്‍വ് ബാങ്ക്

മ്മുടെ കൈയിലേക്ക് ഒരു കീറിയ നോട്ടു വന്നു പെടുന്നത് എപ്പോഴും ഒരു തലവേദനയാണ്. ഒരു മാന്‍ഡ്രേക്ക് പോലെ അത് നമ്മുടെ കൈയില്‍ തന്നെ അങ്ങ് ഇരിക്കും. ആരും അത് അറിഞ്ഞുകൊണ്ട് ഏറ്റെടുക്കില്ല. പിന്നെ ആകെയുള്ള ആശ്വാസം ബാങ്കാണ്. ബാങ്കില്‍ ചെന്നാല്‍ കീറിയ നോട്ടിന് പകരമായി പുതുപുത്തന്‍ നോട്ട് കിട്ടും എന്നത്. എന്നാല്‍ ഇനി അങ്ങനെ വെറുതെ ചെന്ന് കീറിയ നോട്ടു മാറ്റാന്‍ പറ്റില്ല. നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം കിട്ടുക.

കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. വളരെ കുറച്ചാണെങ്കില്‍ ഒന്നും കിട്ടില്ല. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഓരോ നോട്ടിനും വ്യത്യസ്തമായ അളവിലാണ് പണം കിട്ടുക. 

പുതിയ നിര്‍ദേശം പഴയ നോട്ടുകള്‍ക്കും 2,000 രൂപയുള്‍പ്പെടുന്ന പുതിയ നോട്ടുകള്‍ക്കും ബാധകമാണ്. എല്ലാ നോട്ടുകള്‍ക്കും വ്യത്യസ്ത മാനദണ്ഡമായതിനാല്‍ സ്‌കെയിലും കാല്‍ക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നല്‍കേണ്ട തുകയും കണക്കാക്കാനാകില്ല. അതു കൊണ്ട് അത്ര പെട്ടെന്നൊന്നും ഇനി പണം മാറി കിട്ടില്ല. 20 രൂപ വരെയുള്ള കറന്‍സികള്‍ക്ക് പകുതി തുക തിരികെ നല്‍കുന്ന വ്യവസ്ഥയില്ല. എന്നാല്‍, 50 രൂപയ്ക്കും അതിന് മുകളിലുള്ള കറന്‍സികള്‍ക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com