ഗൂഗിള്‍ ക്രോമും മോസില ഫയര്‍ഫോക്‌സും ഇന്‍സ്റ്റാള്‍ ചെയ്യരുത്; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ഗൂഗിള്‍ ക്രോമിന്റേയും മോസില ഫയര്‍ഫോക്‌സിന്റേയും സെര്‍ച്ച് എന്‍ജിനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
ഗൂഗിള്‍ ക്രോമും മോസില ഫയര്‍ഫോക്‌സും ഇന്‍സ്റ്റാള്‍ ചെയ്യരുത്; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

തിരാളികളായ ഗൂഗിള്‍ ക്രോമിന്റേയും മോസില ഫയര്‍ഫോക്‌സിന്റേയും സെര്‍ച്ച് എന്‍ജിനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിന്‍ഡോസ് ടെന്നിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ക്രോം, ഫയര്‍ഫോക്‌സ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന മുന്നറിയിപ്പ് കമ്പനി നല്‍കുന്നത്. 

സ്വന്തം സെര്‍ച്ച് എന്‍ജിനായ മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിച്ച് സെര്‍ച്ച് നടത്താനാണ് കമ്പനി ആവശ്യപ്പെടുന്നത്. സുരക്ഷിതവും വേഗതയാര്‍ന്നതുമാണ് എഡ്ജ് എന്ന് കമ്പനി അവകാശപ്പെടുന്നു. 

അതേസമയം മൈക്രോസോഫ്റ്റിന്റെ തേര്‍ഡ് പാര്‍ട്ടി ബ്രൗസിങ് വിരോധം ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്രോമടക്കമുള്ള സെര്‍ച്ച് എന്‍ജിനുകളെ അപേക്ഷിച്ച് എഡ്ജിന് പോപ്പോലാരിറ്റി ഇല്ലാത്തതാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിന്‍ ഗൂഗിള്‍ ക്രോമാണ്. 67.63 ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് ക്രോമിനെ ആശ്രയിക്കുന്നത്. രണ്ടാം സ്ഥാനത്ത് മോസില ഫയര്‍ഫോക്‌സാണ്. 10.97 ആളുകളാണ് ഫയര്‍ഫോക്‌സിനെ ആശ്രയിക്കുന്നത്. 7.02 ശതമാനം ആളുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 5.13 ശതമാനം ആളുകള്‍ ആപ്പിള്‍ സഫാരിയും ഉപയോഗിക്കുന്നു. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മൈക്രോസോഫ്റ്റ് എഡ്ജ്. 2.48 ശതമാനം ആളുകള്‍ ഒപേറ ഉപയോഗിച്ചാണ് സെര്‍ച്ചിങ് ചെയ്യുന്നത്. 

ഇതാദ്യമായാല്ല മൈക്രോസോഫ്റ്റ് ഇത്തരത്തിലൊരു നിലപാടുമായി രംഗത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം വിന്‍ഡോസ് ടെന്‍ എസ് ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കിയപ്പോഴും തേഡ് പാര്‍ട്ടി വെബ് ബ്രൗസര്‍ വിലക്കുമായി അവര്‍ രംഗത്തെത്തിയിരുന്നു. അന്ന് പക്ഷേ ലാപ് ടോപ്പുകളില്‍ വിന്‍ഡോസ് ടെന്‍ എസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു മറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com