ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ് ട്വീറ്റുകള്‍ വേണ്ട; ട്വിറ്ററില്‍ പ്രിയം ഹിന്ദിയോട്‌

ഇം​ഗ്ലീഷ് ട്വീറ്റുകളെക്കാൾ ലൈക്കുകളും ഷെയറുകളും സ്വന്തമാക്കുന്നത് ഹിന്ദി ട്വീറ്റുകളാണ‌െന്നാണ് പഠനം
ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ് ട്വീറ്റുകള്‍ വേണ്ട; ട്വിറ്ററില്‍ പ്രിയം ഹിന്ദിയോട്‌

ന്ത്യയിൽ ഹിന്ദി ഭാഷയിലുള്ള ട്വീറ്റുകള്‍ക്ക് ജനപ്രീതിയേറുന്നു. ഇം​ഗ്ലീഷ് ട്വീറ്റുകളെക്കാൾ ലൈക്കുകളും ഷെയറുകളും സ്വന്തമാക്കുന്നത് ഹിന്ദി ട്വീറ്റുകളാണ‌െന്നാണ് പഠനം. അമേരിക്കയിലെ മിഷി​ഗൺ സര്‍വ്വകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനമാണ് സമൂഹമാധ്യമങ്ങളിലെ ഈ മാറ്റം ചൂണ്ടികാട്ടിയത്.

ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ ഇടയില്‍ മാത്രം ട്വീറ്റകൾ ഇടംപിടിച്ചിരുന്ന സാഹചര്യത്തിൽ നിന്നാണ് ഹിന്ദി ഭാഷാ ട്വീറ്റുകൾ ഇത്രയധികം സ്വീകാര്യത നേടിയെടുത്തതെന്ന് പഠനത്തിൽ പറയുന്നു. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സജീവസാന്നിധ്യവും ​ഗവേഷകർ ചൂണ്ടിക്കാട്ടി. ഈ വർഷം ജനുവരി മുതൽ രാഹുൽ ​ഗാന്ധി മുന്നേറിയതും പഠനത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം റീട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകളില്‍ 15 ല്‍ 11 എണ്ണവും ഹിന്ദിഭാഷയിലുള്ളതായിരുന്നെന്നാണ് കണ്ടെത്തൽ. മറ്റ് പ്രാദേശിക ഭാഷകളിലുള്ള ട്വീറ്റുകള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് ട്വീറ്റുകളുടെ അത്രയും സ്വീകാര്യത ലഭിക്കാറില്ലെന്നും പഠനം വിലയിരുത്തുന്നു. ഹിന്ദിയില്‍ പങ്കുവെച്ച റീട്വീറ്റുകളില്‍ ഭൂരിഭാഗവും ആക്ഷേപഹാസ്യവും പരിഹാസവും കലര്‍ന്നവയാണെന്നും പഠനത്തില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com