ഈ സ്മാർട്ട്  ഫോണുകളിൽ ഇനി അധികം നാൾ വാട്സ് ആപ്പ് പ്രവർത്തിക്കില്ല; കാരണം ഇതാണ്...

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2018 12:33 AM  |  

Last Updated: 21st September 2018 12:33 AM  |   A+A-   |  

 

ന്യൂയോര്‍ക്ക്: മൊബൈല്‍ വിപണി പിടിക്കാന്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി സജീവമായി ഇടപെടാൻ ഒരുങ്ങുന്ന പ്രമുഖ കമ്പനിയായ ആപ്പിളിന് പ്രമുഖ സാമൂഹ്യമാധ്യമമായ ഫെയ്‌സ്ബുക്കിന്റെ വിലക്ക്. ആപ്പിളിന്റെ പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ് ആപ്പ് നിരോധിക്കാന്‍ ഫെയ്‌സ്ബുക്ക് നിയന്ത്രണത്തിലുളള വാട്‌സ് ആപ്പ് തീരുമാനിച്ചു. 

ഐഒഎസ് വേര്‍ഷന്‍ സെവനിലും അതിലും താഴെയുളള പഴയ വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളിലാണ് വാട്‌സ് ആപ്പ് വിലക്ക് വരുന്നത്. അതായത് ഐഒഎസ് എട്ടിനും അതിന് മുകളിലുമുളള പുതിയ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളില്‍ മാത്രമേ ഭാവിയില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുകയുളളുവെന്ന് സാരം. അതേസമയം ഐഒഎസ് സെവന്‍ വേര്‍ഷനില്‍ ഏറ്റവും പുതിയതായ ഐഒഎസ് 7.1.2ല്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഫോണുകളില്‍ 2020 ഫെബ്രുവരി ഒന്നുവരെ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ അക്കൗണ്ടിന് രൂപം നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ഇക്കാലയളവില്‍ ചെയ്യാന്‍ സാധിക്കില്ല. ഇതിന് പുറമേ ഐഒഎസ് സിക്‌സും അതില്‍ താഴെയുളള പഴയ വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്നും കമ്പനി അറിയിച്ചു.

നോ​ക്കി​യ സിം​ബി​യ​ൻ എ​സ്60, ബ്ലാ​ക്ബെ​റി ഒ​എ​സ്, വി​ൻ​ഡോ​സ് ഫോ​ണ്‍ 8.0 എ​ന്നി​വ​യി​ൽ വാ​ട്സ്ആ​പ്പ് ആ​പ്ലി​ക്കേ​ഷ​ൻ ഇ​പ്പോ​ൾ​ത​ന്നെ വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ, ആ​ൻ​ഡ്രോ​യ്ഡ് വേ​ർ​ഷ​ൻ 3.3.7-യി​ൽ 2020 ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം വാ​ട്സ്ആ​പ്പ് വി​ല​ക്കു​മെ​ന്നാ​ണു സൂ​ച​ന.