ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന: ഡീസല്‍ വില ലിറ്ററിന് 80രൂപയിലേക്ക്‌, പെട്രോള്‍ വിലയിലും വര്‍ദ്ധന

പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 11 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്
ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന: ഡീസല്‍ വില ലിറ്ററിന് 80രൂപയിലേക്ക്‌, പെട്രോള്‍ വിലയിലും വര്‍ദ്ധന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ലയിൽ വീണ്ടും വർദ്ധന. പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 11 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഡീ​സൽ വി​ല വ​ർ​ധി​ച്ച​ത്. 

ഇന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 85.97 രൂ​പ​യും ഡീ​സ​ലി​ന് 79.18 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 84.47 രൂ​പ​യും ഡീ​സ​ലി​ന് 77.68 രൂ​പ​യു​മാണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോൾ വില 84.84 രൂ​പ​യും ഡീ​സ​ൽ വില 78.04 രൂ​പ​യു​മാ​യി. 

മും​ബൈ​യി​ൽ ഒരു ലിറ്റർ പെ​ട്രോ​ളി​ന് 89.96 രൂ​പ​യും ഡീ​സ​ലി​ന് 78.52 രൂ​പ​യു​മാ​ണ്. ഡ​ൽ​ഹി​യി​ൽ പെ​ട്രോൾ വില 82.61 രൂ​പ​യും ഡീ​സ​ൽ വില 73.97 രൂ​പ​യു​മാ​ണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com