ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പോസ്റ്റിട്ടാല്‍ കീശയിലെത്തുന്നത് അഞ്ചരക്കോടി രൂപ, മെസിക്ക് മൂന്നരക്കോടി പക്ഷേ ഒന്നാം സ്ഥാനം ഈ സൂപ്പര്‍താരത്തിനാണ് ...

ഇന്‍സ്റ്റഗ്രാമില്‍  13കോടി എഴുപത് ലക്ഷത്തോളം പേരാണ് റോണോയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കോടികള്‍ കൊയ്യുന്നവരുടെ പട്ടികയില്‍ മൂന്നാമനാണ് റൊണാള്‍ഡോ
ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പോസ്റ്റിട്ടാല്‍ കീശയിലെത്തുന്നത് അഞ്ചരക്കോടി രൂപ, മെസിക്ക് മൂന്നരക്കോടി പക്ഷേ ഒന്നാം സ്ഥാനം ഈ സൂപ്പര്‍താരത്തിനാണ് ...

ന്‍സ്റ്റഗ്രാം വെറുമൊരു ഫോട്ടോ ഷെയറിങ് ആപ്പ് മാത്രമാണെന്ന് കരുതുന്നുണ്ടോ? സെലിബ്രിറ്റികള്‍ക്ക് മികച്ച വരുമാന മാര്‍ഗ്ഗം കൂടിയാണ് ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും. കായികതാരങ്ങളും സിനിമാ താരങ്ങളുമാണ് പോസ്റ്റുകള്‍ക്ക് കോടികള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും സമ്പാദിക്കുന്നത്.

ഒരൊറ്റ പോസ്റ്റില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്ന പ്രതിഫലം അഞ്ച് കോടി നാല്‍പ്പത്തിനാല് ലക്ഷത്തിലധികം രൂപയാണ്. ഇന്‍സ്റ്റഗ്രാമില്‍  13കോടി എഴുപത് ലക്ഷത്തോളം പേരാണ് റോണോയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കോടികള്‍ കൊയ്യുന്നവരുടെ പട്ടികയില്‍ മൂന്നാമനാണ് റൊണാള്‍ഡോ. 

ഇന്‍സ്റ്റഗ്രാമിലെ ധനികരുടെ പട്ടികയില്‍ പത്താമതാണ് ലയണല്‍ മെസ്സി. മൂന്നരക്കോടി രൂപയാണ് മെസ്സിക്ക് ലഭിക്കുന്നത്. ഒന്‍പത് കോടിയിലധികം ആരാധകരാണ് മെസിക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഉള്ളത്.

ഇവരെയെല്ലാം പിന്നിലാക്കിയ ഒന്നാം സ്ഥാനക്കാരി കെയ്ല്‍ ജെന്നറാണ്.കര്‍ദാഷിയന്‍ കുടുംബക്കാരിയായ ജെന്നര്‍ ലോക പ്രശസ്ത മോഡലും അഭിനേത്രിയുമാണ്. അമേരിക്കയിലെ ചെറുപ്പക്കാരിയായ സമ്പന്നയെന്നാണ് ജെന്നര്‍ അറിയപ്പെടുന്നത്.11 കോടിയിലേറെപ്പേരാണ് ജെന്നറുടെ ഇന്‍സ്റ്റാ ആരാധകര്‍. 

അമേരിക്കന്‍ എഴുത്തുകാരിയും ഗായികയുമായ സലേനെ ഗോമസാണ് ജെന്നറിന് തൊട്ട് പിന്നിലുള്ളത്. പ്യൂമയുമായാണ് സലേനയുടെ പുതിയ ബിസിനസ് കരാര്‍. റോണാള്‍ഡോയെക്കാളും ആരാധകരുള്ള സെലിബ്രിറ്റിയാണ് ഇന്‍സ്റ്റഗ്രാമില്‍ സലേന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com